ചിദംബരത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
ദില്ലി: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയന്നെ ആരോപണത്തിന്‍ മേല്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. സുരക്ഷാ പരിശോധനയുടെ ഭാഗമായി രാജസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഉദ്യോഗസ്ഥ യോഗത്തില്‍ ചിദംബരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.
യോഗത്തിനിടെ ബിജെപിയെ പേരെടുത്ത് പറയാതെ നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
നോട്ടീസിന്‍ മേല്‍ തിങ്കളാഴ്‌ച വൈകിട്ട് അഞ്ചിന് മുമ്പ് വിശദീകരണം നല്‌കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications