സഞ്ജയ്ക്ക് പകരം ലഖ്നൊവില്‍ നഫീസ അലി മത്സരിക്കും

സഞ്ജയ് ദത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് പകരം നഫീസയെ മത്സരരംഗത്തിറക്കാന്‍ സമാജ്‌വാദി പാര്‍ട്ടി തീരുമാനിച്ചിരിയ്ക്കുന്നത്.
മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ടാഡ പ്രത്യേക കോടതി സഞ്ജയ് ദത്തിന് ആറു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിക്ഷ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയെങ്കിലും സുപ്രീം കോടതി അത് തള്ളുകയായിരുന്നു.
വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗാമായാണ് താന്‍ മത്സരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതയായിരുന്ന നഫീസ പറഞ്ഞു.
വരുണ്‍ ഗാന്ധിയുടെ പ്രസംഗം എന്നെ ഏറെ വേദനിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. സഞ്‌ജയ് ദത്തും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തന്റെ ഭാര്യ മാന്യതയാണ് നഫീസയുടെ പേര് നിര്‍ദേശിച്ചതെന്നും സഞ്‌ജയ് ദത്ത് പറഞ്ഞു.
2004 ലെ തിരഞ്ഞെടുപ്പില്‍ സൗത്ത് കൊല്‍ക്കത്ത മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നഫീസ അലി മത്സരിച്ചിരുന്നു.












Click it and Unblock the Notifications