ദള്‍ മൂന്നാം മുന്നണിയില്‍ തന്നെ: ദേവഗൗഡ
ബാംഗ്ലൂര്‍: ദേശീയ തലത്തില്‍ ജനതാദള്‍ മൂന്നാം മുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നു ജനതാദള്‍ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. കേരളത്തില്‍ പാര്‍ട്ടിക്കകത്തും പുറത്തും സമീപദിവസങ്ങളിലുണ്ടായ എല്ലാ രാഷ്ട്രീയപ്രശ്‌നങ്ങളും പരിഹരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിനെ ചുമതലപ്പെടുത്തിയതായും ദേവഗൗഡ അറിയിച്ചു.
ജനതാദള്‍ കേരളഘടകം അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍, എംഎല്‍എമാരായ കെപി മോഹനന്‍, എംകെ പ്രേംനാഥ്, ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് എന്നിവരുമായി ബാംഗ്ലൂരില്‍ വച്ച്നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ദേവഗൗഡ ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിയെ രക്ഷിക്കാനും പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വീരേന്ദ്രകുമാറിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ തന്റെ പാര്‍ട്ടിക്കും പാര്‍ട്ടിനേതാക്കള്‍ക്കുമെതിരെ വന്നതും വന്നുകൊണ്ടിരിക്കുന്നതുമായ വാര്‍ത്തകള്‍ വേദനാജനകമാണ്.
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ അംഗമായ ജനതാദളിന് സീറ്റ് നിഷേധിച്ചതും തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലെടുത്ത തീരുമാനങ്ങളുമെല്ലാം വീരേന്ദ്രകുമാര്‍ തന്നെ അറിയിച്ചിരുന്നതായി ദേവഗൗഡ പറഞ്ഞു












Click it and Unblock the Notifications