യുഡിഎഫില്‍ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ല
കല്‍പ്പറ്റ: യുഡിഎഫില്‍ ചേരുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍.
യുഡിഎഫുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലന്നും ജനതാദളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടന്ന് രമേശ് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന ജനതാദളിന് മൂന്നാം മുന്നണി ശക്തിപ്പെടുത്താന്‍ അവസരം നല്‍കാതെ ഏകപക്ഷീയമായി പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കേരളത്തിലെ പ്രബല കക്ഷിയായ സിപിഎമ്മാണ് മൂന്നാം മുന്നണിയെ ശക്തിപ്പെടുത്തേണ്ടത്.
ജനതാദളിനോട് കാട്ടിയ അനീതിക്ക് ഇതുവരെ രാഷ്ട്രീയ വിശദീകരണം സിപിഎം നല്‍കിയിട്ടില്ല. ദള്‍ ഇപ്പോഴും ഇടതുമുന്നണിയുടെ ഭാഗമാണെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ഏകപക്ഷീയമായി പ്രവര്‍ത്തിയ്ക്കുന്ന പാര്‍ട്ടയുടെ ഏകപക്ഷീയമായ പ്രസ്താവനയാണെന്നും വീരേന്ദ്രകുമാര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications