പിഡിപി ഘടകകക്ഷിയാകാനുള്ള സാധ്യത കുറവ്
തൃശൂര്‍: സിപിഐയെ ഒതുക്കാമെന്ന് ആരും കരുതേണ്‌ടെന്ന് പാര്‍ട്ടി അസിസ്റ്റന്‍റ് സെക്രട്ടറി കെ ഇ ഇസ്മയില്‍ തൃശൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒതുക്കാന്‍ നിന്നു കൊടുക്കുന്ന പ്രസ്ഥാനമല്ല സിപിഐ. ഒതുക്കപ്പെടുന്നതിന് നിന്ന് കൊടുക്കുന്നവരെ മാത്രമേ ഒതുക്കാന്‍ സാധിയ്ക്കുകയുള്ളു എന്നും ഇസ്‌മയില്‍ പറഞ്ഞു.
ഇടതു മുന്നണി വിപുലീകരിയ്ക്കുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പിനു ശേഷം പ്രതികരിയ്ക്കാം. ഇക്കാര്യങ്ങളില്‍ പാര്‍ട്ടിയ്ക്ക് വ്യക്തമായ നിലപാടാണുള്ളത്. അത് ഉചിതമായ സമയത്ത് പ്രഖ്യാപിയ്ക്കും. പിഡിപി ഇപ്പോള്‍ ഇടതു മുന്നണിയില്‍ കക്ഷിയല്ല. കക്ഷിയാകാനുള്ള സാധ്യതയും കുറവാണ്.
സിപിഐ മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലും വലിയ പാര്‍ട്ടി സിപിഎം ആണന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications