പൂജ ചോപ്ര മിസ് ഇന്ത്യ വേള്‍ഡ്

എക്താ ചൗധരി മിസ് ഇന്ത്യ യൂണിവേഴ്‌സായും ശ്രീയാ കിഷോര്‍ മിസ് ഇന്ത്യ എര്‍ത്തായും തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിരണ്ടുകാരിയായ ഏക്താ ചൗധരി ദില്ലി സ്വദേശിനിയാണ്. ശ്രീയ കിഷോര്‍(22) മുംബൈക്കാരിയാണ്.
ഞായറാഴ്‌ച രാത്രി അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു മത്സരം നടന്നത്. സെമിഫൈനലിലെത്തിയ പത്തുപേരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരാണ് മത്സരത്തിന്റെ അവസാനപാദത്തില്‍ പങ്കെടുത്തത്.
സുസ്‌മിതസെന്‍, അസിന്‍, ദീപിക പദുകോണ്‍, അജയ് ദേവ്‌ഗണ്‍, അനില്‍ ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങളും വിധികര്‍ത്താക്കളായി എത്തിയിരുന്നു.
ഇക്കഴിഞ്ഞ ലോകസുന്ദരി മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പായ മലയാളി പാര്‍വ്വതി ഓമനക്കുട്ടനാണ് 2008ല്‍ മിസ് ഇന്ത്യയായത്.












Click it and Unblock the Notifications