സോണിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

റായ്‌ബറേലി ജില്ലാ മജിസ്‌ട്രേട്ടിന് മുമ്പാകെയാണ് അവര്‍പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില കോണ്‍ഗ്രസ് നേതാക്കളായസതീഷ് ശര്‍മയും അഖിലേഷ് പ്രതാപ് സിങും സോണിയ ഗാന്ധിയ്‌ക്കൊപ്പം എത്തിയിരുന്നു.
തുടര്‍ച്ചയായി മൂന്നാം തവണയാണ് സോണിയ ഗാന്ധി റായ്‌ബറേലിയില്‍ നിന്നും മത്സരിക്കുന്നത്. കഴിഞ്ഞ തവണ നാലുലക്ഷം വോട്ടിനാണ് സോണിയ ഇവിടെനിന്നും വിജയിച്ചത്. അമേഠിയിലായിരുന്നു ആദ്യകാലത്ത് സോണിയ മത്സരിച്ചിരുന്നത്.
എന്നാല്‍ രാഹുല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങിയശേഷം അമേഠി രാഹുലിന് നല്‍കി സോണിയ റായ്‌ബറേലിയിലേയ്‌ക്ക് ചുവടുമാറ്റുകയായിരുന്നു. 1960 മുതല്‍ ഗാന്ധിക്കുടുംബത്തിലെ അംഗങ്ങളാണ് റായ്‌ബറേലിയില്‍ മത്സരിക്കുന്നത്.












Click it and Unblock the Notifications