10 ഭര്ത്താക്കന്മാരെ വഞ്ചിച്ച സ്ത്രീ അറസ്റ്റില്‍
മുംബൈ: മുംബൈ സ്വദേശികളായ പത്തു വന്‍കിട ബിസിനസുകാരെ വിവാഹം ചെയ്ത് വഞ്ചിച്ച യുവതി അറസ്റ്റിലായി. ബാംഗ്ലൂര്‍ സ്വദേശിനിയായ കൗസര്‍ ബീഗത്തെയാണ് മുംബൈ പൊലീസ് അറസ്റ്റുചെയ്തത്.
വിവാഹം ചെയ്ത ഒന്‍പത് പേരില്‍ നിന്നുമായി ലക്ഷക്കണക്കിന് രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടത്രേ. മാതാപിതാക്കളായ ഇക്ബാല്‍ പാഷ, ഗുല്‍നാസ് എന്നിവരുടെ മകളുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇവര്‍ പത്തുപേരെ വിവാഹം ചെയ്തത്.
ഭാര്യയും അവരുടെ രക്ഷിതാക്കളും ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പവായ് സ്വദേശിയായ സയ്യിദ് അഹമ്മദ് പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുകയും ഇവര്‍ ഒന്‍പതോളം പേരെ ഇങ്ങനെ വഞ്ചിച്ചിട്ടുണ്ടെന്ന് വെളിപ്പെടുകയും ചെയ്തത്.
മാതാപിതാക്കള്‍ക്കൊപ്പം വന്‍കിട ഹോട്ടലുകളില്‍ താമസിച്ച് ബിസിനസുകാരെ വലയില്‍ വീഴ്ത്തിയായിരുന്നുവത്രേ ഇവര്‍ വിവാഹവും തുടര്‍ന്ന് തട്ടുപ്പും നടത്തിയിരുന്നത്. സമ്പന്നരെ കണ്ടെത്തി വിവാഹം ചെയ്തശേഷം വീട്ടിലെ വിലപിടിപ്പുള്ള പലവസ്തുക്കളും പലപ്പോഴായി കടത്തിക്കൊണ്ടുപോവുകയാണത്രേ ചെയ്യാറുണ്ടായിരുന്നത്.
പിന്നീട് ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ടതായി കോടതിയില്‍ പരാതി നല്‍കും. ദുബയിലുള്ള ഒരു ഡോക്ടറാണ് ഇവരുടെ ഇപ്പോഴത്തെ ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. പരാതി നല്കിയ അഹമ്മദ് കൗസറിന്റെ ഒന്‍പതാമത്തെ ഭര്‍ത്താവ്.
2006ലായിരുന്നുവത്രേ ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് പതിനഞ്ചുനാള്‍ കഴിഞ്ഞപ്പോള്‍ അഹമ്മദ് വാങ്ങിക്കൊടുത്ത സ്വര്‍ണവും വജ്രാഭരണങ്ങളുമൊക്കെ എടുത്ത് ആരോടും പറയാതെ കൗസര്‍ ബാംഗ്ലൂരിലേയ്ക്ക് പോരുകയായിരുന്നുവത്രേ.
പിന്നീട് അഹമ്മദും കുടുംബവും സ്ത്രീധനമാവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ചതായി കൗസര്‍ സിയോണ്‍ പൊലീസില്‍ പരാതി നല്കി.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications