ഐഎസ്ആര്‍ഒയിലെ 3 തൊഴിലാളികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വലിയമല ഐഎസ്ആര്‍ഒ ബഹിരാകാശ കേന്ദ്രത്തിന്റെ സമീപത്തു നിന്നും ജോലിയ്ക്കായി എത്തിച്ച മൂന്ന് തൊഴിലാളികളെ സംശയകരമായ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്തു.
ഐഎസ്ആര്‍ഒയില്‍ ജോലിയ്ക്കായി എത്തിച്ച പശ്ചിമ ബംഗാള്‍ സ്സ്വദേശികളായ നാല്‍പതു തൊഴിലാളികകളില്‍ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൊണ്ടുവന്ന കരാറുകാരനെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരിലാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ വലിയമല പൊലീസ് തയാറായില്ല. കേരളത്തിലെ തൊഴിലാളികളും അന്യസംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളും തമ്മില്‍ ഞായറാഴ്ച സംഘര്‍ഷമുണ്ടായിരുന്നു.
ബഹിരാകാശ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞന്‍മാരെയും തീവ്രവാദികള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രാജ്യമൊട്ടാകെയുള്ള ബഹിരാകാശ കേന്ദ്രങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications