മഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
മഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മഞ്ചേരി പയ്യനാട് പാലയൂര്‍ കളത്തില്‍ ഷംസുദ്ദീന്‍(59) ആണ് മരിച്ചത്.
മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഞായറാഴ്ച വൈകിട്ട് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷംസുദ്ദീനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിയ്ക്കുകയായിരുന്നു.
പരിക്കേറ്റ് റോഡില്‍ കിടന്ന ഷംസുദ്ദീനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ഭാര്യയും മൂന്ന് മക്കളുമുള്ള ഷംസുദ്ദീന്‍ കൂലിത്തൊഴിലാളിയാണ്.












Click it and Unblock the Notifications