പിന്നാക്ക ആഭിമുഖ്യമുള്ളവരെ സഹായിക്കണം: എസ്എന്‍ഡിപി
ചേര്‍ത്തല: എഎന്‍എന്‍ഡിപിയുടെ നിലപാടിനെ അംഗീകരിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പിന്തുണ നല്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. ചേര്‍ത്തലയില്‍ യോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ജനറല്‍ സെക്രട്ടറി എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
സാമുദായിക-രാഷ്ട്രീയ ഭേദമന്യേ പിന്നോക്ക ആഭിമുഖ്യം പുലര്‍ത്തുന്നവരെ വിജയിപ്പിക്കണം. പിന്നോക്കക്കാര്‍ വഞ്ചിക്കപ്പെട്ടു കൊണ്ടിരിയ്ക്കുകയാണ്. വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഉരുണ്ടു കളിയും, പിഎസ്സിയുടെ സംവരണം വിരുദ്ധ നിലപാടുമാണ് ഇതിന് കാരണമെന്നും വെള്ളപ്പള്ളി നടേശന്‍ പറഞ്ഞു.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ എസ്എന്‍ഡിപി കേരളത്തില്‍ പലയിടത്തും എഞ്ചിനിയറിംഗ് കോളജുകള്‍ ആരംഭിയ്ക്കും. യോഗത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടു പോകുന്നതില്‍ അസൂയപൂണ്ടവരാണ് അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു എസ്എന്‍ഡിപി സ്വീകരിച്ചിരുന്നത്.












Click it and Unblock the Notifications