മുഖ്യമന്ത്രിയാകാനില്ലെന്ന് രാമചന്ദ്രന്‍ പിള്ള
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം താന്‍ കേരള മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ആകില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.
അങ്ങനെ പറഞ്ഞു നടക്കുന്നവര്‍ തന്റെ ശത്രുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ പ്രസ്‌ക്ലബ്ബിന്റെ പക്ഷം മറുപക്ഷം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന സര്‍ക്കാരില്‍ ഒരു മാറ്റവും വരില്ല. അതി സമര്‍ത്ഥമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിനുള്ള അംഗീകാരം ലഭിക്കുകതന്നെ ചെയ്യും. മദനിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം- അദ്ദേഹം പറഞ്ഞു.
മദനിയുടെ വിഷയത്തില്‍ വാര്‍ത്തകളുടെയും പൊലീസിന് ലഭിച്ച മൊഴിയുടെയും അടിസ്ഥാനത്തില്‍ ഒരു നിഗമനത്തില്‍ എത്താന്‍ കഴിയില്ല. ക്രൈസ്‌തവ സഭയിലെ എതിര്‍ക്കുന്ന വിഭാഗവുമായി തുറന്ന സംവാദത്തിന് തയ്യാറാണ്. മതവിശ്വാസത്തെ രാഷ്ട്രീയ ശക്തി സംഭരണത്തിന് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം സഭയ്‌ക്ക് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications