പാകില്‍ എല്ലായിടത്തും താലിബാന്‍ സാന്നിധ്യം
ഇസ്ലാമബാദ്: പാകിസ്‌താനിലെ ചെറു പട്ടണങ്ങളുള്‍പ്പെടെ രാജ്യത്തുടനീളം താലിബാന്‍ അല്‍ക്വയ്‌ദ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യാ പൊലീസ് മേധാവി മാലിക് നവീദ് ആണ് പാകിസ്‌താന്‍ ദേശീയ അസ്ലംബ്ലിയുടെ സ്റ്റാന്റിങ് കമ്മിറ്റിയ്‌ക്കു മുമ്പാകെ ഇക്കാര്യം അറിയിച്ചത്.
പാകിസ്‌താനിലെ ഡെയ്‌ലി ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തി ഇവിടം കേന്ദ്രമാക്കി പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്താനാണ് ഭീകരസംഘടനകളുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്‌റ്റംബര്‍ 11 മാതൃകയിലുള്ള ആക്രമണം നടത്താനാണത്രേ ഭീകരരുടെ ഉദ്ദേശം. ചിലയിടങ്ങളില്‍ പ്രകടമായ പ്രവര്‍ത്തനമില്ലെങ്കിലും പാകിസ്‌താനിലെ എല്ലാ പട്ടണങ്ങളിലും താലിബാന്റെ സ്വാധീനമുണ്ട്. കറാച്ചി ലക്ഷ്യമിട്ട് തെക്കന്‍ പഞ്ചാബിലേയ്‌ക്ക് അവര്‍ നീങ്ങിത്തുടങ്ങി.
അഫ്‌ഗാന്‍ വഴിയാണ് ഭീകരര്‍ക്ക് വേണ്ട ആയുധങ്ങള്‍ എത്തുന്നത്. ഗോത്രമേഖലയായ വസീറിസ്‌താന്‍ പൂര്‍ണമായും തങ്ങളുടെ അധീനതയില്‍ കൊണ്ടുവരാനാണ് താലിബാന്റെ ശ്രമം. രാജ്യത്തെ മദ്രസ്സകള്‍ വഴി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും നവീദ് ചൂണ്ടിക്കാട്ടി.
ചെറുപ്രായത്തില്‍ത്തന്നെ കുട്ടികളെ തീവ്രവാദത്തിന്റെ വഴിയിലേയ്‌ക്ക് നയിക്കുകയെന്നതാണത്രേ അല്‍ക്വയ്‌ദ സ്വീകരിക്കുന്ന രീതി.












Click it and Unblock the Notifications