ആദ്യരാത്രി സദ്ദാമിന്റെ കിടക്കയില്‍ !!
ലണ്ടന്‍: വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ എങ്ങനെ പ്ലാന്‍ ചെയ്യണം എന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണോ. എന്നാലിതാ ഒരു സുവര്‍ണാവസരം.
ഇറാഖിന്റെ വീര ഭരണാധികാരി സാക്ഷാല്‍ സദ്ദാം ഹുസൈന്റെ കിടക്കയില്‍ നിങ്ങള്‍ക്ക് വിവാഹരാത്രി ആഘോഷിക്കാം. അതും വെറും 150 പൗണ്ടിന്(11,203.46 രൂപ). കേള്‍ക്കുമ്പോള്‍ ഇതെന്തു കഥ എന്നു തോന്നിയേയ്ക്കുമെങ്കിലും സംഗതി സത്യമാണ്.
സദ്ദാമിന്റെ കിടക്കയില്ത്തന്നെയാകാം മധുവിധു ആഘോഷം പക്ഷേ ഓരോ രാത്രിയ്ക്കും 150 പൗണ്ട് നല്‍കണം. ഇറാഖിലെ ഭരണാധികാരികള്‍ തന്നെയാണ് യുവമിഥുനങ്ങള്‍ക്കായി ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ബാഗ്ദാദില്‍ നിന്നും അറുപത് മൈല്‍ അകലെ ഹില്ലയിലുള്ള സദ്ദാമിന്റെ വസതിയിലാണ് ഹണിമൂണാഘോഷിക്കാനെത്തുന്നവര്ക്കുള്ള ഈ സുവര്‍ണാവസരം. ഇറാഖിലെ ടൂറിസം സാധ്യത വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് യുഎസ് സേനയാല്‍ തൂക്കിലേറ്റപ്പെട്ട മുന്‍ പ്രസിഡന്റിന്റെ കിടക്ക ഇവര്‍ മധുവിധു ആഘോഷിക്കാനെത്തുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
ഈ ഓഫര്‍ സ്വീകരിച്ച് ഒട്ടേറെപ്പേര്‍ ഇറാഖിലെത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഇറാഖിലെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സദ്ദാമിന്റെ കിടക്ക കൂടാതെ ഈ മണിമന്ദിരത്തിലുള്ള എല്ലാ സുഖസൗകര്യങ്ങളും മധുവിധു ആഘോഷിക്കാനെത്തുന്നവര്‍ക്ക് ഉപയോഗിക്കാം.
എന്തായാലും പണം ചിലവാക്കുന്നവര്‍ യുഎസ് സേനയാല്‍ വേട്ടയാടപ്പെടുകയും പിന്നീട് തൂക്കിലേറ്റപ്പെടുകയും ചെയ്ത ആ ഭരണാധികാരിയുടെ ആത്മാവിനെക്കുറിച്ചോര്ത്ത് ഭയപ്പെടാതിരിക്കാനുള്ള മനസ്സാന്നിധ്യം കൂടി ഉള്ളവരായിരിക്കണം. ഇല്ലെങ്കില്‍ മധുവിധു ആഘോഷം ഒരു ഭീകരാനുഭവമായി മാറുമെന്നതില്‍ സംശയമേതുമില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications