Get Updates
Get notified of breaking news, exclusive insights, and must-see stories!

ദള്‍ പ്രചാരണം ഇടത് മുന്നണിയ്ക്ക് വേണ്ടി തന്നെ

ദില്ലി കേരളത്തില്‍ ജനതാദള്‍ എല്‍ഡിഎഫിന് വേണ്ടിയാണ് പ്രചാരണം നടത്തുന്നതെന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ.

ദള്‍ യുഡിഎഫിലേയ്ക്ക്‌ പോകുമെന്ന്‌ സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഗൗഡ പറഞ്ഞു. ദില്ലിയില്‍ ജനതാദളിന്റെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറ്റ്‌ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ മന്ത്രി പദം രാജിവെച്ച മന്ത്രി മാത്യു ടി തോമസ്‌ ഇടത്‌ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്നതു തന്നെ പാര്‍ട്ടി ഇടതുമുന്നണിയ്ക്കൊപ്പമാണെന്നാണ്‌ തെളിയിക്കുന്നത്.

വീരേന്ദ്രകുമാര്‍ പക്വതയുളള നേതാവാണ്‌. പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്തേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്‌. ദള്‍ വീണ്ടും മന്ത്രിസഭയില്‍ പ്രവേശിയ്ക്കണമോ വേണ്ടയോ എന്നതല്ല ഇപ്പോഴത്തെ പ്രശ്നം. കൂടുതല്‍ ഐക്യമാണ് ആവശ്യം. യുപിഎ പിന്തുണയ്ക്കുന്ന കാര്യം തന്നെ ആലോചനയിലേ ഇല്ലെന്നും ഗൗഡ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+