കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണിനെ ചതക്കുമെന്ന്‌ പറഞ്ഞ്‌ ലാലു വെട്ടിലായി

  • By Staff
Google Oneindia Malayalam News

Lalu Prasad
പട്‌ന: തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ മുസ്ലീങ്ങള്‍ക്കെതിരെ പ്രസംഗിച്ച ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിയ്‌ക്കെതിരെ പ്രോകപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര റയില്‍വേമന്ത്രി ലാലു പ്രസാദ്‌ യാദവ്‌ നിയമക്കുരുക്കില്‍.

ലാലുവിനെതിരെ കേസെടുക്കാന്‍ കിഷന്‍ഗഞ്ച്‌ ജില്ലാ മജിസ്‌ട്രേട്ട്‌ പൊലീസിന്‌ നിര്‍ദ്ദേശം നല്‍കി. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നെങ്കില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയ വരുണിനെ റോളര്‍ ഉപയോഗിച്ച്‌ ചതച്ചരയ്‌ക്കുമായിരുന്നുവെന്നാണ്‌ ലാലു തിങ്കളാഴ്‌ച കിഷന്‍ഗഞ്ചില്‍ വച്ച്‌ പറഞ്ഞത്‌.

കിഷന്‍ഗഞ്ചിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ തസ്ലീമുദ്ദീന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചശേഷം പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു വരുണിനെതിരെയുള്ള ലാലുവിന്റെ പരാമര്‍ശം.

ഒരു കേന്ദ്രമന്ത്രിയായ ലാലു പ്രസാദ്‌ ഇത്തരത്തില്‍ സംസാരിച്ചത്‌ മര്യാദകേടാണെന്ന്‌ ബീഹാറിലെ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡ്‌ ആരോപിച്ചു. പിലിഭിത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ വരുണ്‍ മുസ്ലീം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ഇപ്പോള്‍ ജയിലിലാണുള്ളത്‌.

തിങ്കളാഴ്‌ച നാവു പിഴച്ചത്‌ ലാലുവിനാണെങ്കില്‍ ശനിയാഴ്‌ച നാവു പിഴച്ചത്‌ അദ്ദേഹത്തിന്റെ ഭാര്യയും ബീഹാറിലെ മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവിയ്‌ക്കായിരുന്നു. ഇതിന്റെ പേരില്‍ റാബറിയ്‌ക്ക്‌ ഭര്‍ത്താവിന്റെ ശാസനയും കിട്ടി.

ശനിയാഴ്‌ച ലാലുവിന്റെ സ്വന്തം മണ്ഡലത്തില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു ലാലുവിനെയും റാംവിലാസ്‌ പസ്വാനെയും വെള്ളം കുടിപ്പിക്കുന്ന രീതിയില്‍ റാബറി മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിെര തിരിഞ്ഞത്‌.

ജനതാദള്‍ യുണൈറ്റഡ്‌ നേതാവായ ലല്ലന്‍ സിങിന്റെ സ്യാലനായതുകൊണ്ട്‌ മാത്രമാണ്‌ നിതീഷ്‌ മുഖ്യമന്ത്രിസ്ഥാനത്ത്‌ എത്തിയതെന്നും കോടതിയും ഗവര്‍ണറും നിതീഷിന്റെ ചൊല്‍പ്പടിയിലാണെന്നും റാബറി തട്ടിവിട്ടു.

റാബറിയുടെ വിവാദ പരാമര്‍ശത്തിന്റെ സിഡിയുമായി എന്‍ഡിഎ നിയമവേദി പട്‌ന ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്‌ ലാലുവിനെയും പസ്വാനെയും പ്രചാരണവേദികളില്‍ പ്രതിരോധത്തിലാക്കി. ഒടുവില്‍ തന്റെ ഇളയസഹോദരനാണ്‌ നീതീഷ്‌ എന്ന്‌ മാധ്യമങ്ങളോട്‌ പറഞ്ഞും വിമര്‍ശിക്കുന്നെങ്കില്‍ അത്‌ അദ്വാനിക്കെതിരെ മാത്രം മതിയെന്ന്‌ ഭാര്യയെപ്പറഞ്ഞ്‌ മനസ്സിലാക്കുകയും ചെയ്‌താണ്‌ ലാലു കുരുക്കില്‍ നിന്നും തലയൂരിയത്‌.

എന്നാല്‍ ഏഴ്‌ വര്‍ഷമായി മാനസികനിലമോശമായ റാബറിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സിക്കണമെന്നും ലാലു ജനങ്ങളോട്‌ മാപ്പു പറയണമെന്നും ലല്ലന്‍ സിങ്‌ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X