മോഡി ഓര്‍ക്കുട്ട് വഴി പ്രചാരണം നടത്തുന്നു
ഗാന്ധിനഗര്‍: അച്ചടി ദൃശ്യമാധ്യമങ്ങള്‍ എന്നിവയ്ക്കൊപ്പംതന്നെ ഇന്റര്‍നെറ്റും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നല്ലൊരു ഉപാദിയായി പ്രബല രാഷ്ട്രീയ കക്ഷികള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇക്കാര്യം ആദ്യംതന്നെ പരീക്ഷിച്ചത് ബിജെപിയായിരുന്നു.
തങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായ എല്‍കെ അദ്വാനിയുടെ പടം വച്ചുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ വെബ്സൈറ്റുകളില്‍ നല്‍കിയാണ് ബിജെപി ഇന്റര്‍നെറ്റ് പ്രചാരണ രംഗത്തേയ്ക്ക് കാലെടുത്തുവച്ചത്. ഇതിന് പിന്നാലെ കോണ്‍ഗ്രസും വന്നു.
നെറ്റിലെ സൗഹൃദ സൈറ്റുകളിലും ഇപ്പോള്‍ ചൂടുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുകയാണ്. മെയിലുകളായും സ്ക്രാപ്പുകളായുമെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥന നടത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ പരക്കുകയാണ്.
ഇതിനിടെ നെറ്റ്സാവിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സൗഹൃദ സൈറ്റായ ഓര്‍ക്കുട് വഴി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗം യൂ ട്യൂബ് ഉപയോഗിച്ച് ഓര്ക്കുട്ടിലൂടെ വോട്ടര്‍മാരില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
പ്രചാരണത്തിന് ഇടയില്ക്കിട്ടുന്ന ഇടവേളകളിലാണ് യു ട്യൂബിലേയ്ക്കുള്ള പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത്. വിവരസാങ്കേതിക രംഗത്തും മറ്റുമുള്ള വോട്ടര്മാരിലേയ്ക്ക്് പ്രചാരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം യുട്യൂബിനെയും ഓര്ക്കുട്ടിനെയും കൂട്ടുപിടിച്ചിരിക്കുന്നത്.
മോഡി ഓര്‍ക്കുട്ടും യുട്യൂബും പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ബിജെപിയുടെ ഐടി വിഭാഗം തലവന്‍ ശശിരഞ്ജന്‍ യാദവ് പറഞ്ഞു.
-
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ












Click it and Unblock the Notifications