കേരളത്തില്‍ എന്‍സിപി ചരിത്രം സൃഷ്ടിക്കും
കൊച്ചി: കേരളത്തിലെ എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ ചരിത്രം കുറിയ്ക്കുമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലക്ഷദ്വീപിലേക്ക് പോകാന്‍ കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ കെ മുരളീധരനു വേണ്ടി സുല്‍ത്താന്‍ ബത്തേരിയില്‍ പവാര്‍ പ്രസംഗിക്കുന്നുണ്ട്.
അടുത്ത മന്ത്രി സഭയില്‍ എന്‍സിപിക്ക് പ്രാതിനിധ്യം ലഭിക്കുകയാണങ്കില്‍ കേരളത്തില്‍ നിന്ന് ഒരാളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നല്ല പ്രതീക്ഷയാണ്. യുപിഎ തന്നെ അധികാരത്തില്‍ വരുമെന്നാണ് കരുതുന്നത്.
മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാകുമോ എന്ന ചോദ്യത്തിന് കാര്യം കാത്തിരുന്നു കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ മൂന്നാം മുന്നണിയെ പിണക്കാതിരിയ്ക്കാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മ ആവശ്യമാണെന്നും പവാര്‍ പറഞ്ഞുവച്ചു.












Click it and Unblock the Notifications