കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര മന്ത്രി ചിദംബരത്തിന്‌ നേരെ ഷൂസേറ്‌

  • By Staff
Google Oneindia Malayalam News

Shoe attack on Chidambaram
ദില്ലി: ആഭ്യന്തര മന്ത്രി പി ചിദംബരത്തിനെതിരെ ചെരുപ്പേറ്‌. ഒരു മാധ്യമപ്രവര്‍ത്തകനാണ്‌ ചിദംബരത്തിനെതിരെ ഷൂസെറിഞ്ഞത്‌. ഇയാള്‍ ഒരു സിഖ്‌ വിഭാഗക്കാരനാണ്‌.

സിഖ്‌ കലാപക്കേസില്‍ ജഗദീഷ്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയ സിബിഐ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ ഷൂസേറെന്നാണ്‌ സൂചന.

ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച്‌ ഹിന്ദി പത്രമായ ദൈനിക്‌ ജാഗരണിന്റെ റിപ്പോര്‍ട്ടറായ ജര്‍ണയില്‍ സിങിന്റെ ചോദ്യത്തിന്‌ ചിദംബരം നോ കമന്റ്‌സ്‌ എന്നു പ്രതികരിച്ചു.

ഇതുമായി ബന്ധപ്പെട്ട മറ്റുചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ചാണ്‌ ജര്‍ണയില്‍ സിങ്‌ തന്റെ ഷൂ ഊരി ചിദംബരത്തിന്റെ നേര്‍ക്ക്‌ എറിഞ്ഞത്‌. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തു.

ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ എല്ലാവരെയും സ്‌തംഭിപ്പിച്ചുകൊണ്ടാണ്‌ ഇയാള്‍ എഴുന്നേറ്റുനിന്ന്‌ ഷൂസ്‌ അഴിച്ചെടുത്ത്‌ ചിദംബരത്തെ എറിഞ്ഞത്‌.

മന്ത്രിയുടെ തൊട്ടുമുന്നില്‍ വച്ചായിരുന്നു എറിഞ്ഞതെങ്കിലും ചെരുപ്പ്‌ ചിദംബരത്തിന്റെ ശരീരത്തില്‍ കൊണ്ടിട്ടില്ല. സംഭവം കഴിഞ്ഞ്‌ ചിരിയോടെയാണ്‌ ചിദംബരം വീണ്ടും മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിച്ചത്‌.

സംഭവത്തില്‍ തനിക്ക്‌ പരാതിയോ പ്രതിഷേധമോ ഇല്ലെന്നും ഷൂസെറിഞ്ഞയാളോട്‌ താന്‍ ക്ഷമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

അസമിലെ അക്രമവുമായി ബന്ധപ്പെട്ടായിരുന്നു ചിദംബരം എഐസിസി ആസ്ഥാനത്ത്‌ പത്രസമ്മേളനം നടത്തിയത്‌. സംഭവത്തില്‍ മറ്റുമാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട്‌ ക്ഷമാപണം നടത്തി.

തനിക്ക്‌ കോണ്‍ഗ്രസിനോട്‌ വിരോധമില്ലെന്ന്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതില്‍ തന്റെ സമൂഹത്തിന്റെ പ്രതിഷേധം അറിയിച്ചതാണന്നും ജര്‍ണയില്‍സിങ്‌ പ്രതികരിച്ചു.

1984 ല്‍ നടന്ന സിഖ്‌ കൂട്ടക്കൊലക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജഗദീഷ്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കി സിബിഐ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും തെളിവില്ലെന്നായിരുന്നു സിബിഐയുടെ വാദം.

ഇതിന്‌ മുമ്പ്‌ ബുഷ്‌ ഇറാഖില്‍ സന്ദര്‍ശനം നടത്തിയ അമേരിക്കന്‍ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനെ മാധ്യമപ്രവര്‍ത്തകന്‍ ഷൂസെറിഞ്ഞത്‌ വന്‍ വാര്‍ത്തയായിരുന്നു. ഇയാളെ ഇറാഖ്‌ കോടതി മൂന്നു വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചിരിക്കുകയാണ്‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X