വീരനെതിരെ റിയാസ് വക്കീല്‍ നോട്ടീസ് അയച്ചു
കോഴിക്കോട്: ജനതദാള്‍(എസ്) സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്ര കുമാറിനും മകന്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എയ്ക്കും കോഴിക്കോട്ടെ സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് വക്കീല്‍ നോട്ടീസയച്ചു.
ഫാരീസ് അബൂബക്കറിന്റെ പേയ്മെന്റ് സീറ്റാണ് കോഴിക്കോട് ലോക്സഭാ സീറ്റെന്നും ഫാരിസുമായി റിയാസിന് ബന്ധമുണ്ടെന്ന രീതിയിലും വീരേന്ദ്ര കുമാര്‍ ആരോപണമുന്നയിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിയ്ക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വീരേന്ദ്ര കുമാറിന് വേണ്ടി പ്രചാരണം നടത്തിയ ആളാണ് താനെന്നും വീരേന്ദ്ര കുമാറിന്റെ പ്രസ്താവന തനിക്ക് മാനഹാനിയുണ്ടാക്കുന്നതും തന്നെ അപഹാസ്യനാക്കുന്നതുമാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.












Click it and Unblock the Notifications