ദളുമായി ഇപ്പോള്‍ ചര്‍ച്ചയില്ല: പിണറായി

തിരഞ്ഞെടുപ്പിന് മുമ്പ് ദളുമായി ചര്‍ച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനതാദളില്‍ വീരേന്ദ്രകുമാര്‍ നടത്തുന്നത് സ്വകാര്യ അജണ്ടകളാണ്. ദള്‍ ഇടതുമുന്നണിക്കൊപ്പമാണെന്ന പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം ഞങ്ങള്‍ കണക്കിലെടുക്കുന്നു. ദളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നുതന്നെയാണ് വിശ്വാസം.
കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെതിരെ വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശം അല്‍പ്പത്തരമായിപ്പോയി. കോഴിക്കോട്ട് നല്ല രീതിയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് റിയാസ്- പിണറായി ചൂണ്ടിക്കാട്ടി.
എസ്‌എന്‍ഡിപിയുടെ തീരുമാനം എല്‍ഡിഎഫിന് പോറലൊന്നും ഏല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications