മദനി വാത്മീകിയെപ്പോലെ: രാമന്‍ പിള്ള
കണ്ണൂര്‍: കോയമ്പത്തൂര്‍ കോടതി കുറ്റവിമുക്തനാക്കിയ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുടെ നിലപാട് തപസിലൂടെ പരിവര്‍ത്തനം വന്ന വാത്മീകിയുടേതിന് തുല്യമാണെന്ന് കേരള ജനപക്ഷം പ്രസിഡന്റ് കെ രാമന്‍ പിള്ള.
തിങ്കളാഴ്‌ച കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രാമന്‍പിള്ള ഇങ്ങനെ പറഞ്ഞത്. മദനിയുടെ ഇപ്പോഴത്തെ നിലപാട് പ്രസക്തമാണ്. പഴയകാലത്തെ പ്രവര്‍ത്തനശൈലി ഉപേക്ഷിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
കോടതിയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അത്തരം ഒരു വ്യക്തിയെ വീണ്ടും കുറ്റവാളിയെന്ന് ചിത്രീകരിക്കുന്നത് ശരിയല്ല. പഴയ പ്രവൃത്തികളില്‍ കുറ്റബോധം തോന്നി ഒരു വ്യക്തി നല്ല മനുഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അനുവദിക്കുകയാണ് വേണ്ടത്- അദ്ദേഹം അഭിപ്രായപ്പെട്ടു.
മദനിയെ വര്‍ഗീയവാദിയും തീവ്രവാദിയുമായി ചിത്രീകരിക്കുന്ന യുഡിഎഫ് കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് ഇതേക്കുറിച്ച് അന്വേഷിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ വിവിധ ഏജന്‍സികളുണ്ട്. ഇത്തരം അധികാരമുള്ള കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് അന്വേഷണം നടത്താന്‍ തയ്യാറാകുന്നില്ല- അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications