അമ്മമാര്‍ ഇങ്ങനെയായാല്‍ ?
യൂണിയന്ടൗണ്(പെന്‍സില്‍വാനിയ): അമ്മയുണ്ട് വീട്ടില്‍ അമ്മയെന്റെ ദൈവം എന്ന് ചെറിയ ക്ലാസുകളില്‍ അധ്യാപകര്‍ ഉരുവിട്ടു പഠിപ്പിച്ച കാര്യം തല്ക്കാലത്തേയ്ക്ക് നമുക്ക് മറക്കാം. കാരണം ചെകുത്താന്മാരേക്കാള് ക്രൂരമായി പ്രവര്‍ത്തിക്കുന്ന അമ്മമാരും നമുക്കുചുറ്റുമുണ്ടെന്നുള്ളത് പണ്ടേ വെളിവാക്കപ്പെട്ട സത്യമാണ്.
ഇതാ പെന്‍സില്‍വാനിയക്കാരിയായ ഷാന ബ്രൗണ്‍ എന്ന മുപ്പത്തിരണ്ടുകാരിയായ അമ്മ മകളോട് ചെയ്ത ഒരു കൊടും പാതകത്തിന്റെ കഥ. പീഡനത്തിന് ഇരയാക്കപ്പെട്ട മകള്‍ക്ക് പ്രായം 13വയസ്സുമാത്രം.
ഈ മകളുണ്ടായിക്കഴിഞ്ഞ ശേഷം ഇതേവരെ ഷാനയ്ക്ക് കുഞ്ഞുങ്ങളുണ്ടായില്ല. ഈ പെണ്‍കുട്ടിയുടെ പിതാവുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച ഷാന ഇപ്പോള്‍ ഡ്യൂന്‍ കലോവെ(40) എന്ന കാമുകനൊപ്പമാണ് ജീവിക്കുന്നത്. ഇയാളുടെ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഷാനയ്ക്ക് അതിന് സാധിച്ചില്ല.
അപ്പോഴാണ് ഇതിനായി മകളെ ഉപയോഗപ്പെടുത്തുകയെന്ന ആശയം അവരുടെ മനസ്സിലുദിച്ചത്. കാമുകനും ഇക്കാര്യത്തില്‍ പൂര്‍ണ സമ്മതം. തനിക്കുവേണ്ടി രണ്ടാനച്ഛന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള അമ്മയുടെ അഭ്യര്‍ത്ഥന മകള്‍ നിരസിച്ചു. അപ്പോള്‍ മകള്‍ പോലും അറിയാതെ കാര്യം സാധിച്ചെടുക്കാനായി ഷാനയുടെ ശ്രമം.
ഇതിന് മുമ്പ് ഡ്യൂണ്‍ രണ്ടുതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവത്രേ. ഇത്തവണ ഷാനയും ഡ്യൂണും കൂടിയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. പെപ്സിയില്‍ മദ്യം ചേര്‍ത്ത് കൊടുത്ത് ബോധം കെടുത്തിയശേഷം തന്റെ ആഗ്രഹം സാധിക്കാനായി മകളെ ഉപയോഗിക്കുകയെന്നതായിരുന്നു ഷാനയുടെ തന്ത്രം.
പെപ്സി കഴിച്ചപ്പോള്‍ത്തന്നെ തനിക്ക് തലകറങ്ങുന്നതായി തോന്നിയെന്നും മയക്കം വിട്ടുണര്‍ന്നപ്പോള്‍ തന്റെ വസ്ത്രങ്ങള്‍ നീക്കം ചെയ്തതായി മനസ്സിലായെന്നും ആ സമയത്ത് ഡ്യൂണ്‍ മുറിയിലുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ഇതിന് മുമ്പ് ഫെബ്രുവരിയിലാണ് ഇയാള്‍ ഷാന പിസ വാങ്ങാനായി പുറത്തുപോയ സമയത്ത് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെപ്സിയില്‍ മദ്യം ചേര്‍ത്ത് മാനഭംഗപ്പെടുത്തിയ സംഭവം നടന്നത് രണ്ടാഴ്ചയ്ക്കു മുമ്പാണെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications