6 മാസത്തിനകം പാകിസ്‌താന്‍ തകരും- റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഭീകരപ്രവര്‍ത്തനങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പാകിസ്‌താനിലെ സ്ഥിതി ഈ വിധത്തില്‍ത്തന്നെ തുടരുകയാണെങ്കില്‍ ആറുമാസത്തിനകം ആ രാജ്യം തകരുമെന്ന് റിപ്പോര്‍ട്ട്.
ഗറില്ലാ യുദ്ധ വിശകലനവിദഗ്‌ധനായ ഡേവിഡ് കില്‍കുലനെ ഉദ്ധരിച്ചുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പാകിസ്‌താനിലെ അപകടസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
അമേരിക്കന്‍ സൈനിക കമാന്റര്‍ ജനറല്‍ ഡേവിഡ് എച്ച് പീട്രസിന്റെ മുന്‍ ഉപദേശകന്‍ കൂടിയാണ് ഒളിയുദ്ധ മുറകളില്‍ വിദഗ്‌ധനായ കില്‍കുലന്‍. ഇദ്ദേഹത്തിന്റെ നിരീക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ട് യുഎസ് നിരീക്ഷകര്‍ പാകിസ്‌താന് അയച്ചുകൊടുത്തിട്ടുണ്ട്.
തീവ്രവാദം നേരിടുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ച പുതിയ നയം വിജയിക്കുമോയെന്നകാര്യത്തിലും കില്‍കുലെന്‍ ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.
ഇന്ത്യയെ മുഖ്യശത്രുവായാണ് പാകിസ്‌താന്‍ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ പാകിസ്‌താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നത് ഇന്ത്യയല്ല ഭീകരരാണ്. എന്നാല്‍ ആ രീതിയില്‍ ഭീകരരെ കാണാനോ അവര്‍ക്കെതിരെ നടപടികളെടുക്കാനോ പാക് അധികൃതര്‍ക്ക് കഴിയുന്നില്ല.
പാക് സിവിലിയന്‍ ഭരണകൂടം ദുര്‍ബമാണ്. പാകിസ്‌താനെ പൂര്‍ണമായും കയ്യിലൊതുക്കുന്ന വിധത്തിലാണ് അവിടെ ഭീകരസംഘടനകള്‍ വളരുന്നത്. എന്നാല്‍ പാകിസ്‌താന്‍ ഇതിന് വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല.
ഭീകരര്‍ ശത്രുക്കളല്ലെന്ന് വിചാരിക്കുന്നവരാണ് മിക്ക സൈനികോദ്യോഗസ്ഥരും. അമേരിക്കയ്‌ക്കുവേണ്ടി ഭീകരരെ അടിച്ചമര്‍ത്തേണ്ടതില്ലെന്ന് അവര്‍ കരുതുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications