Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയെ വധിക്കാന്‍ പദ്ധതി; ഒരാള്‍ പിടിയില്‍

Obama
ഇസ്‌താംബൂള്‍: യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ വധിക്കാനുള്ള പദ്ധതി തകര്‍ത്തതായി തുര്‍ക്കി പൊലീസ്‌ അവകാശപ്പെട്ടു.

തിങ്കളാഴ്‌ച: നടത്തിയ തുര്‍ക്കി സന്ദര്‍ശനത്തിനിടെ ഒബാമയെ വധിക്കാനായി എത്തിയ ഒരാളെ തുര്‍ക്കി പൊലീസ്‌ അറസ്റ്റുചെയ്‌തതായി സൗദി ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഒബാമയെ കുത്തിക്കൊല്ലാനായിരുന്നുവത്രേ ഇയാളുടെ പദ്ധതി. ഇയാള്‍ ഇസ്‌താംബൂള്‍ സ്വദേശിയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു മൂന്നുപേരുമായാണത്രേ ഇയാള്‍ പദ്ധതി തയ്യാറാക്കിയത്‌. എന്നാല്‍ മറ്റുരണ്ടുപേരെ പിടികൂടാന്‍ പൊലീസിന്‌ കഴിഞ്ഞിട്ടില്ല.

അല്‍ജസീറ ടിവിയുടെ ലേഖകനെന്ന പേരില്‍ പ്രസ്‌ പാസ്‌ സംഘടിപ്പിച്ച്‌ വേദിയില്‍ പ്രവേശിക്കാനായിരുന്നുവത്രേ ഇയാള്‍ ശ്രമിച്ചത്‌. ഇതിനായി ഇയാള്‍ പ്രസ്‌ പാസ്‌ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നുവത്രേ. എന്നാല്‍ ഇങ്ങനെയൊരാള്‍ തങ്ങളുടെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ അല്‍ ജസീറ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മധ്യേഷ്യയിലെ മിക്കവാറും എല്ലായിടത്തും നടക്കുന്ന പ്രധാന പരിപാടികള്‍ക്കും ഒപ്പം ഇസ്‌താംബൂളില്‍ നടക്കുന്ന പരിപാടികള്‍ക്കും ഇയാളുടെ സാന്നിധ്യം ഉണ്ടാവാറുണ്ടെന്ന്‌ സൂചനയുണ്ട്‌.

ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നകാര്യം തുര്‍ക്കി അധികൃതര്‍ യുഎസ്‌ സുരക്ഷാ ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെങ്കിലും ഏജന്‍സികള്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+