പ്രജാരാജ്യത്തിന്റെ പിന്തുണ നാലാം മുന്നണിയ്ക്ക്
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രജാരാജ്യം നാലാം മുന്നണിയെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി തലവനും ചലച്ചിത്ര താരവുമായ ചിരഞ്ജീവി പറഞ്ഞു. മതേതരത്വ സ്വഭാവം പിന്തുടരുന്ന തങ്ങള്‍ക്കു ബിജെപിയ്ക്കൊപ്പം നില്ക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിനൊപ്പം യുപിഎയിലും ടിഡിപിക്കൊപ്പം മൂന്നാം മുന്നണിയിലും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചിരഞ്ജീവി പറഞ്ഞു.
സമാന ചിന്താഗതിക്കാര്‍ക്കൊപ്പം ചേര്‍ന്ന് നാലാം മുന്നണിയുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മതേതര-കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിയ്ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാജ്വാദി പാര്‍ട്ടി നേതാക്കളായ അമര്‍ സിങിനെയും സഞ്ജയ് ദത്തിനെയും കണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications