കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റ്‌ലറെ കോണ്‍ഗ്രസ് പിന്‍വലിച്ചേയ്‌ക്കും

  • By Staff
Google Oneindia Malayalam News

Jagdish Tytler
ദില്ലി: 1984 സിഖ്‌ കലാപക്കേസില്‍ ആരോപണവിധേയരായ ജഗദീഷ്‌ ടൈറ്റലറുടെയും സജ്ജന്‍കുമാറിന്റെയും സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ്‌ പുനരാലോചന നടത്തിയേയ്‌ക്കും.

ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനുനേരെ സിഖ്‌ മാധ്യമപ്രവര്‍ത്തകന്‍ ഷൂ എറിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്‌. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്നകാര്യം പരിഗണിക്കുന്നുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദി പറഞ്ഞു.

കോണ്‍ഗ്രസ്‌ വലിയ പാര്‍ട്ടിയാണെന്നും ഉചിതമായ തീരുമാനം ഉചിതമായ സമയത്തുതന്നെയുണ്ടാകുമെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ അശ്വനി കുമാറും അറിയിച്ചു. ഭാവിയില്‍ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.

ടൈറ്റ്‌ലറെയും സജ്ജന്‍കുമാറിനെയും പിന്‍വലിക്കുമോയെന്ന ചോദ്യത്തിന്‌ അക്കാര്യം പറയാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അശ്വിനി കുമാറിന്റെ മറുപടി. മത്സരരംഗത്തു നിന്നും പിന്‍വലിച്ചേയ്‌ക്കുമോയെന്ന ചോദ്യത്തിന്‌ ടൈറ്റ്‌ലന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

എന്തായാലും സംഭവത്തെത്തുടര്‍ന്ന്‌ പല കോണ്‍ഗ്രസ്‌ നേതാക്കളും ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്‌ പുനരാലോചിക്കണമെന്നാവശ്യപ്പെട്ടതായാണ്‌ സൂചന. ഇതിനിടെ ബിജെപിയും ടൈറ്റ്‌ലറെ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. ടൈറ്റ്‌ലറുടെ കാര്യം പുനപ്പരിശോധിക്കുമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വീരപ്പ മൊയ്‌ലി വ്യക്തമാക്കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X