സത്യം തട്ടിപ്പ്: രാജുവിന് കുറ്റപത്രം നല്‍കി
ഹൈദരാബാദ്: സത്യം കമ്പ്യൂട്ടേഴ്‌സില്‍ ഏഴായിരത്തില്‍പ്പരം കോടിരൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗരാജുവിനും കൂട്ടാളികള്‍ക്കും എതിരെ സിബിഐ കുറ്റപത്രം നല്‍കി.
രാമലിംഗരാജുവും അദ്ദേഹത്തിന്റെ സഹോദരനും കമ്പനിയുടെ മുന്‍ എംഡിയുമായ രാമലിംഗരാജുവുമാണ് തട്ടിപ്പിന് പിന്നിലെ പ്രധാനികള്‍ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
രാജുവിന്റെ മറ്റൊരു സഹോദരനായ സൂര്യനാരായണ രാജു, കമ്പനിയുടെ മുന്‍ സിഎഫ്‌ഒ വദ്‌ലമണി ശ്രീനിവാസ്, ഓഡിറ്റര്‍മാരായിരുന്ന പ്രാസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിലെ എസ് ഗോപാലകൃഷ്‌ണന്‍, ശ്രീനിവാസ് തല്ലൂരി, ജി രാമകൃഷ്‌ണ, ഡി. വെങ്കടപതി രാജു, ശ്രീശൈലം എന്നിവര്‍ക്കും കുറ്റപത്രം നല്‍കിയിട്ടുണ്ട്.
ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍, സാമ്പത്തിക തിരിമറി, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. 433 സാക്ഷികളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചാണ് 300 പേജുള്ള കുറ്റപത്രം സിബിഐ തയ്യാറാക്കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 467 വകുപ്പ് പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍ കേസിലെ ഒന്നാം പ്രതിയായ രാമലിംഗരാജുവിന് ജീവപര്യന്തം തടവു വരെ ലഭിച്ചേയ്‌ക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമവദഗ്‌ധര്‍ പറയുന്നത്.












Click it and Unblock the Notifications