സിഖുകാരുടെ പിന്തുണയുണ്ടെന്ന് ടൈറ്റ്ലര്‍
ദില്ലി: കേന്ദ്രആഭ്യന്തരമന്ത്രി പി. ചിദംബരത്തിനുനേരെ ചെരുപ്പെറിഞ്ഞ മാധ്യമപ്രവര്ത്തകന് ജര്‍ണയില്‍ സങിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സിഖ് കലാപക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്ലര്‍.
തന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും തനിക്ക് സിഖുകാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിഖ് കലാപക്കേസില്‍ ടൈറ്റ്ലറെ സിബിഐ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചാണ് ജര്‍ണയില്‍ ചൊവ്വാഴ്ച ചിദംബരത്തിന് നേരെ ചെരുപ്പെറിഞ്ഞത്. ഇതിനിടെ സിഖ് സമുദായത്തെ പ്രീണിപ്പിക്കാനായി കലാപക്കേസില്‍ ആരോപിതരായ ടൈറ്റ്ലറുടെയും സജ്ജന്‍ കുമാറിന്റെയും സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് പുരനാരാലോചന നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇതിനിടെ ഇരുസ്ഥാനാര്‍ത്ഥികളും തങ്ങളുടെ മണ്ഡലങ്ങളില്‍ പ്രചാരണപരിപാടികള്‍ തുടരുന്നുമുണ്ട്. വടക്കുകിഴക്കന്‍ ദില്ലിയിലെ സ്ഥാനാര്‍ത്ഥിയായ ടൈറ്റ്ലര്‍ ബുധനാഴ്ച രാവിലെ സിഖ് സമുദായത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വങ്ങളൊന്നുമില്ലെന്ന് പറഞ്ഞത്.
ചിദംബരത്തെ ചെരിപ്പെറിഞ്ഞ ജര്‍ണയില്‍ അകാലിദള്‍ അനുയായിയാണെന്നും ടൈറ്റ്ലര്‍ പറഞ്ഞു.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications