ആന്റണി അഴിമതി നടത്തിയെന്ന് കരുതുന്നില്ല: കാരാട്ട്
കൊച്ചി: ഇസ്രയേല്‍ ആയുധ ഇടപാടില്‍ എകെ ആന്‍റണി അഴിമതി കാണിച്ചിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എന്നാല്‍ ആന്‍റണിക്കു പോലും തടയാനാവത്ത വിധം അഴിമതി നിറഞ്ഞതാണ് കരാറെന്നും കാരാട്ട് പറഞ്ഞു.
ആന്റണിയെ പോലെ വിശ്വസിയ്ക്കാന്‍ കൊള്ളാവുന്ന കോണ്‍ഗ്രസുകാര്‍ വെറെയില്ല. അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയാണ്. ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് കാരാട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇസ്രയേലുമായുള്ള ആയുധ കരാറിലെ അഴിമതി അന്വേഷിക്കേണ്ടത് തന്നെയാണ്. 600 കോടി രൂപ ബിസിനസ് ചാര്‍ജ്ജായി നല്കിയെന്ന് മാത്രമല്ല അഴിമതി. ഇസ്രയേല്‍ സര്‍ക്കാര്‍ തന്നെ ഈ കന്പനിയെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന കന്പനിയുമായി 10,000 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടത് ദുരൂഹമാണെന്ന് കാരാട്ട് പറഞ്ഞു.
കഴിഞ്ഞ തവണത്തേത് പോലെ ഇക്കുറിയും സിപിഎം അഖിലേന്ത്യതലത്തില്‍ വിജയം നേടുമെന്ന് കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications