ഇടത് ഭരണം വികസനം മുരടിപ്പിച്ചു: സോണിയ
വടകര: മൂന്നു വര്‍ഷത്തെ ഇടത് ഭരണം കേരളത്തിന് നല്‍കിയത് മുരടിപ്പും സ്തംഭനാവസ്ഥയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. വടകരയില്‍ പയ്യോളി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിയ്ക്കുകയായിരുന്നു സോണിയ ഗാന്ധി.
പ്രസംഗത്തിനിടെ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിനും ഇടതു പാര്‍ട്ടികള്‍ക്കുമെതിരെ സോണിയ നടത്തിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ അധിക്ഷേപിയ്ക്കുന്നതിന് ഇടതുപക്ഷം ബിജെപിയെ കൂട്ടുപിടിയ്ക്കുകയാണ്. ഇതില്‍ ലജ്ജ തോന്നുന്നു.
കേരളത്തിലെ ഭരണമുന്നണി ആഭ്യന്തരക്കുഴപ്പത്തിലാണ്. മാധ്യമങ്ങളുടെയും കോടതികളുടെയും രൂക്ഷവിമര്‍ശനത്തിന് സര്‍ക്കാര്‍ പാത്രമാകുന്നു.
ഒട്ടേറെ വികസന പദ്ധതികള്‍ കേരളത്തിന് അനുവദിച്ച കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഇടതുപക്ഷത്തിനാവില്ലെന്ന് സോണിയ പറഞ്ഞു,.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് യുപിഎ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും പാലിക്കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമ വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ എല്ലാ മേഖലയിലും യുപിഎ സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇടതുപക്ഷം രണ്ട് തവണ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണെന്നും സോണിയ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ എംകെ രാഘവന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications