Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദം: സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: കേരളത്തിലെ തീവ്രവാദ കേസുകളുടെ അന്വേഷണം സിബിഐയെയോ ദേശീയ അന്വേഷണ ഏജന്‍സിയെയോ ഏല്‌പിക്കാന്‍ ഉത്തരവിടണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

തൃശ്ശൂര്‍ സ്വദേശി രാജു പുഴങ്കരയാണ്‌ ഹര്‍ജി നല്കിയിരിക്കുന്നത്.‌ പിഡിപിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച്‌ നിരോധിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിനാനിപുരം, കളമശ്ശേരി, എടയ്‌ക്കാട്‌, മുണ്ടക്കയം പോലീസ്‌ സ്‌റ്റേഷനുകളില്‍ പിഡിപി പ്രവര്‍ത്തകര്‍ക്കെതിരായി എടുത്ത കേസുകളുടെ രേഖകള്‍ പരിശോധിയ്ക്കണം. അന്വേഷണത്തിന്‌ ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം.

സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തോയിബ തുടങ്ങിയ സംഘടനകള്‍ക്ക് പിഡിപിയുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു. വേനലവധിക്കുശേഷം കേസ്‌ വീണ്ടും പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+