വോട്ട് ആരു തന്നാലും വേണ്ടെന്ന് പറയില്ല: വെളിയം
കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്നും വോട്ടുകള്‍ വേണ്ടെന്ന് പറയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന്.
കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎഫിന്റെ വോട്ട് സ്വീകരിക്കുമോയെന്ന ചോദ്യത്തിന് പോളിങ് ബൂത്തില്‍ കാത്തു നിന്ന് ഓരോ വോട്ടര്മാരോടം നിങ്ങള്‍ എന്ഡിഎഫുകാരാണോ എന്ന് ചോദിക്കാനാവില്ലെന്നായിരുന്നു വെളിയത്തിന്റെ മറുപടി.
ആര്‍ക്ക് വോട്ടുചെയ്യണമെന്നകാര്യം എന്‍ഡിഎഫാണ് തീരുമാനിക്കേണ്ടത്. സിപിഎമ്മുമായി പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഇല്ല. ഞങ്ങള്‍ ബ്രദേഴ്സാണ്. അഭിപ്രായവ്യത്യാസങ്ങളെല്ലാം പറഞ്ഞു തീര്‍ത്തു- വെളിയം വ്യക്തമാക്കി.
തിരുവനന്തപുരം നഗരം ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളെയാണ് യുഡിഎഫ് ആ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്കുപോലും അയാള്‍ ആരാണെന്നറിയില്ല. അയാള്‍ ഒരു മദാമ്മയെ കല്യാണം കഴിച്ച് അമേരിക്കയിലെവിടെയോ താമസിക്കുന്നയാളാണ്. ഇത്തരത്തിലുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള ലക്ഷ്യമെന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് സീറ്റ് പേമെന്റ് സീറ്റാണെന്ന വീരേന്ദ്രകുമാറിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറഞ്ഞതായി താന്‍ കേട്ടിട്ടില്ലെന്നായിരുന്നു വെളിയത്തിന്റെ മറുപടി. പ്രതിപക്ഷത്തിനിരക്കാനല്ല ഇത്തവണ ഇടതുപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അധികാരം പിടിക്കാനാണ്. ഭൂരിപക്ഷം നേടിക്കഴിഞ്ഞാല്‍ സര്‍ക്കാറില്‍ പങ്കുചേരുന്നകാര്യം പരിഗണിയ്ക്കും.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications