Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സര്‍ക്കാരില്‍ ചേര്‍ന്നേക്കും കാരാട്ട്

തിരുവനന്തപുരം: കോണ്‍ഗ്രസ്-ബിജെപി ഇതര മൂന്നാം മുന്നണിയ്ക്ക് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ സിപിഎം കേന്ദ്രസര്‍ക്കാരില്‍ പങ്കാളിയാകുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

കേന്ദ്ര സര്‍ക്കാരില്‍ പങ്കാളിത്തം വേണ്ടെന്നത് തങ്ങളുടെ അടിസ്ഥാനപരമായ നിലപാടല്ല, അത് തന്ത്രപരമാണ്. കോണ്‍ഗ്രസ്-ബിജെപി ഇതര സര്‍ക്കാരില്‍ എത്രത്തോളം സ്വാധീനം ചെലുത്താനാകുമെന്ന് കണക്കാക്കിയാണ് അതില്‍ ചേരുന്ന കാര്യം തീരുമാനിക്കുക. കഴിഞ്ഞ തവണ യുപിഎ സര്‍ക്കാരില്‍ ചേരാതിരുന്നതും ഈ കാരണങ്ങള്‍ കൊണ്ടാണ്. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം മുന്നണിയുടേതല്ലാതത് സര്‍ക്കാരില്‍ ചേരുന്ന പ്രശ്നമില്ല.ബദല്‍ സര്‍ക്കാരിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് തിരഞ്ഞെടുപ്പിനു ശേഷം സഖ്യകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതല്‍ പാര്‍ട്ടികള്‍ മൂന്നാം മുന്നണിയിലേക്ക് വരും.

കേരളത്തില്‍ എല്‍ഡിഎഫ് എത്ര സീറ്റില്‍ വിജയിക്കുമെന്നതിനെപ്പറ്റി സിപിഎം സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയശേഷം അഭിപ്രായം വ്യക്തമാക്കാമെന്ന് കാരാട്ട് പറഞ്ഞു.

പിഡിപി എല്‍ഡിഎഫിന് ഇങ്ങോട്ട് പിന്തുണ നല്‍കുകയാണെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. എല്‍ഡിഎഫിന് വേണ്ടി പിഡിപി സ്വന്തം നിലയ്ക്ക് സ്വതന്ത്രമായി പ്രചാരണം നടത്തുകയാണെന്നാണ് പിണറായി വിജയന്‍ തന്നെ അറിയിച്ചിരിയ്ക്കുന്നത്.

ജനതാദള്‍ വയനാട് സീറ്റില്‍ മത്സരിക്കണമെന്നാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. ഏതെങ്കിലും കാരണവശാല്‍ അവര്‍ അവിടെ തോല്‍ക്കാനിടയായാല്‍ അടുത്തുവരുന്ന രാജ്യസഭാ സീറ്റ് ഒഴിവിലേക്ക് ദളിനെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. ജനതാദള്‍ എസിന്റെ കേന്ദ്രനേതൃത്വവും തങ്ങളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിരുന്നതായും പ്രകാശ് കാരാട്ട് പറഞ്ഞു.മുന്നണിയിലെ സീറ്റ് വിഭജനം എപ്പോഴും സന്തോഷകരമാകണമെന്നില്ല.

കര്‍ണാടകയില്‍ വലിയ പാര്‍ട്ടിയാണ് ജനതാദള്‍. അവിടെ സിപിഎം ആഗ്രഹിച്ച സീറ്റല്ല ജനതാദള്‍ നല്കിയത്. വലിയ പാര്‍ട്ടി എന്ന നിലയില്‍ അവര്‍ കാര്യങ്ങള്‍ നിശ്ചയിച്ചു. തങ്ങള്‍ അത് എതിര്‍പ്പില്ലാതെ അംഗീകരിക്കുകയും ചെയ്തു.

സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തും. അതാണ് പാര്‍ട്ടിയുടെ രീതി. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ ഒരിക്കലും തിരഞ്ഞെടുപ്പിലെ ജയസാധ്യതയെ ബാധിക്കാറില്ലെന്നും ന്നും ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+