കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമ ബിന്‍ ലാദന്‍ പാകിസ്‌താനിലെന്ന് യു.എസ്‌

  • By Super
Google Oneindia Malayalam News

വാഷിങ്‌ടണ്‍: ഒസാമ ബിന്‍ ലാദന്‍ അടക്കമുള്ള താലിബാന്‍, അല്‍ഖ്വയ്‌ദ നേതാക്കള്‍ പാകിസ്‌താനിലെ ഗോത്രമേഖലയല്‍ ഒളിവില്‍ കഴിയുന്നതായി യുഎസ്‌ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്‍.

അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള മലനിരകളിലാണ്‌ അല്‍ഖ്വയ്‌ദ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. സിഎന്‍എന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ബൈഡന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

osama-bin-laden

പാകിസ്താന്റെ പടിഞ്ഞാറന്‍ മേഖല താലിബാന്റെ സങ്കേതം കൂടിയാണ്. തീവ്രവാദം ആഗോള ഭീഷണിയാണെന്നും അതിനെതിരെ ശക്തമായ നടപടികളാണ് ഒബാമ ഭരണകൂടം സ്വീകരിയ്ക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. ഒസാമ ബിന്‍ലാദന്‍ പാകിസ്താനിലുണ്ടെന്ന റിപ്പോര്‍ട്ട് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നേരത്തെ നിഷേധിച്ചിരുന്നു.

English summary
world osama hiding in pak tribal areas us
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X