ഇവന് അബ്ദുള്ള; 11കാരനായ തീവ്രവാദി
ഇസ്ലാമബാദ്: ഇത് അബ്ദുള്ള പ്രായം 11, പ്രിയ വിനോദം ആയുധ പരിശീലനം, ഇഷ്ടപ്പെട്ട കളിപ്പാട്ടം കലാഷ്നിക്കോവ് തോക്കുകള്‍. നേരായവിധത്തില്‍ അബ്ദുള്ളയെ പരിചയപ്പെടുത്തിയാല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ തീവ്രവാദി അല്ലെങ്കില്‍ ചാവേര്‍ പോരാളി എന്നതാവും ശരി.
അഫ്ഗാനിസ്താന്റെ അതിര്‍ത്തിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായ അബ്ദുള്ള ഇപ്പോള്‍ കാബുളിലെ അതീവ സുരക്ഷയുള്ള ജയിലിലാണുള്ളത്. പാകിസ്താനിലെ പെഷവാര്‍ സ്വദേശിയാണ് കളിപ്രായം വിടാത്ത അബ്ദുള്ള. മതപാഠശാലകളിലെ പഠനം മാത്രമാണ് അബ്ദുള്ളയുടെ വിദ്യാഭ്യാസം.
അവിടെനിന്ന് പഠിച്ചതാകട്ടെ ജിഹാദ് എന്ന വിശുദ്ധ യുദ്ധത്തെക്കുറിച്ച് മാത്രം. പാകിസ്താനിലെ ഗോത്രമേഖലയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അബ്ദുള്ള പിടിയിലാവുന്നത്. ആ സമയത്ത് ഉഗ്രസ്ഫോടകശേഷിയുള്ള വസ്തുക്കള്‍ കുത്തി നിറച്ച ജാക്കറ്റായിരുന്നു അബ്ദുള്ള ധരിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഐ ടിവി ഇന്റര്‍നാഷണലിന്റെ ന്യൂസ് എഡിറ്റര്‍ ബില്‍ നീലി കാബൂളിലെ ജയിലിലെത്തി അബ്ദുള്ളയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഈ അഭിമുഖ വാര്‍ത്ത പുറത്തുവന്നതില്‍പ്പിന്നെയാണ് അബ്ദുള്ള ലോകപ്രശസ്തനായത്. ഈ കുട്ടിയുമായുള്ള സംഭാഷണം തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നാണ് ബില്‍ പറഞ്ഞത്.

അബ്ദുള്ളയുടെ പത്തുവയസ്സുള്ള സഹോദരനും ഇതേ പാഠശാലയിലെ വിദ്യാര്‍ത്ഥിയാണ്, അതായത് വളര്‍ന്നുവരുന്ന മറ്റൊരു തീവ്രവാദി. ഇഷ്ടമുള്ള കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണത്രേ അബ്ദുള്ള കലാഷ്നിക്കോവ് തോക്കുകളെക്കുറിച്ച് ബില്ലിനോട് പറഞ്ഞത്.
പിസ്റ്റളിനേക്കാള്‍ കാഞ്ചി വലിക്കാന്‍ എളുപ്പം ഇത്തരം തോക്കുകളാണെന്നും അതുകൊണ്ടാണ് തനിക്കിവ ഇഷ്ടമെന്നുമാണ് കുട്ടി പറഞ്ഞത്. ചാവേറാകുന്നതിന്റെ ഭവിഷത്തുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ പലതായി ചിതറിത്തെറിക്കുമെങ്കിലും ശത്രുക്കള്‍ നശിക്കുമല്ലോയെന്നാണത്രേ അവന് പറഞ്ഞ ഉത്തരം.
ബന്ധുവായ ഒരു യുവാവിന്റെ സംഘത്തിനൊപ്പമാണത്രേ അബ്ദുള്ള അഫ്ഗാന് അതിര്‍ത്തിയില്‍ എത്തിയത്. ഒരു യാത്രയ്ക്ക് പോവുകയാണെന്ന് പറഞ്ഞ ബന്ധുവിനൊപ്പം അബ്ദുള്ളയും കൂടുകയായിരുന്നുവത്രേ. ഈ സംഘമാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റ് അബ്ദുള്ളയ്ക്ക് നല്‍കിയത്.
കണ്ണുകളില്‍ നിറഞ്ഞ നിഷ്കരളങ്കഭാവമാണെങ്കിലും അവന്റെ ശബ്ദം ഉറച്ചതും വല്ലാത്ത സാഹസികത മുറ്റുന്നതാണെന്നുമാണ് ബില്‍ അബ്ദുള്ളയെക്കുറിച്ചു പറഞ്ഞത്. അബ്ദുള്ളയുമായുള്ള അഭിമുഖം ഐ ടിവി ബുധനാഴ്ച രാത്രി പത്തിന് സംപ്രേഷണം ചെയ്യുന്നുണ്ട്
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications