കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവന്‍ അബ്ദുള്ള; 11കാരനായ തീവ്രവാദി

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്‌: ഇത്‌ അബ്ദുള്ള പ്രായം 11, പ്രിയ വിനോദം ആയുധ പരിശീലനം, ഇഷ്ടപ്പെട്ട കളിപ്പാട്ടം കലാഷ്‌നിക്കോവ്‌ തോക്കുകള്‍. നേരായവിധത്തില്‍ അബ്ദുള്ളയെ പരിചയപ്പെടുത്തിയാല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ തീവ്രവാദി അല്ലെങ്കില്‍ ചാവേര്‍ പോരാളി എന്നതാവും ശരി.

അഫ്‌ഗാനിസ്‌താന്റെ അതിര്‍ത്തിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായ അബ്ദുള്ള ഇപ്പോള്‍ കാബുളിലെ അതീവ സുരക്ഷയുള്ള ജയിലിലാണുള്ളത്‌. പാകിസ്‌താനിലെ പെഷവാര്‍ സ്വദേശിയാണ്‌ കളിപ്രായം വിടാത്ത അബ്ദുള്ള. മതപാഠശാലകളിലെ പഠനം മാത്രമാണ്‌ അബ്ദുള്ളയുടെ വിദ്യാഭ്യാസം.

അവിടെനിന്ന്‌ പഠിച്ചതാകട്ടെ ജിഹാദ്‌ എന്ന വിശുദ്ധ യുദ്ധത്തെക്കുറിച്ച്‌ മാത്രം. പാകിസ്‌താനിലെ ഗോത്രമേഖലയില്‍ നിന്നും അഫ്‌ഗാനിസ്ഥാനിലേയ്‌ക്ക്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ അബ്ദുള്ള പിടിയിലാവുന്നത്‌. ആ സമയത്ത്‌ ഉഗ്രസ്‌ഫോടകശേഷിയുള്ള വസ്‌തുക്കള്‍ കുത്തി നിറച്ച ജാക്കറ്റായിരുന്നു അബ്ദുള്ള ധരിച്ചിരുന്നത്‌.

കഴിഞ്ഞ ദിവസം ഐ ടിവി ഇന്റര്‍നാഷണലിന്റെ ന്യൂസ്‌ എഡിറ്റര്‍ ബില്‍ നീലി കാബൂളിലെ ജയിലിലെത്തി അബ്ദുള്ളയെ ഇന്റര്‍വ്യൂ ചെയ്‌തിരുന്നു. ഈ അഭിമുഖ വാര്‍ത്ത പുറത്തുവന്നതില്‍പ്പിന്നെയാണ്‌ അബ്ദുള്ള ലോകപ്രശസ്‌തനായത്‌. ഈ കുട്ടിയുമായുള്ള സംഭാഷണം തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നാണ്‌ ബില്‍ പറഞ്ഞത്‌.

Abdulla and Bill Neeley
വിദേശികള്‍ തങ്ങളെ കൊല്ലാന്‍ വരുമെന്നും അതിനാല്‍ അവരെ നശിപ്പിക്കണമെന്നുമാണത്രേ മതപാഠശാലകളില്‍ അബ്‌ദുള്ളയുള്‍പ്പെടെയുള്ള കുട്ടികളെ പഠിപ്പിച്ചിരുന്നത്‌. പഠനം കഴിഞ്ഞാല്‍ വൈകുന്നേരങ്ങളില്‍ ആയുധപരിശീലനമാണ്‌ നടക്കുന്നത്‌. ആക്രമിക്കാന്‍ വരുന്ന വിദേശികളെ നശിപ്പിക്കണമെന്നും താനതിന്‌ തയ്യാറാണെന്നുമാണത്രേ അബ്ദുള്ള പറഞ്ഞത്‌.

അബ്ദുള്ളയുടെ പത്തുവയസ്സുള്ള സഹോദരനും ഇതേ പാഠശാലയിലെ വിദ്യാര്‍ത്ഥിയാണ്‌, അതായത്‌ വളര്‍ന്നുവരുന്ന മറ്റൊരു തീവ്രവാദി. ഇഷ്ടമുള്ള കളിപ്പാട്ടങ്ങളെക്കുറിച്ച്‌ ചോദിച്ചപ്പോഴാണത്രേ അബ്ദുള്ള കലാഷ്‌നിക്കോവ്‌ തോക്കുകളെക്കുറിച്ച്‌ ബില്ലിനോട്‌ പറഞ്ഞത്‌.

പിസ്റ്റളിനേക്കാള്‍ കാഞ്ചി വലിക്കാന്‍ എളുപ്പം ഇത്തരം തോക്കുകളാണെന്നും അതുകൊണ്ടാണ്‌ തനിക്കിവ ഇഷ്ടമെന്നുമാണ്‌ കുട്ടി പറഞ്ഞത്‌. ചാവേറാകുന്നതിന്റെ ഭവിഷത്തുകളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ താന്‍ പലതായി ചിതറിത്തെറിക്കുമെങ്കിലും ശത്രുക്കള്‍ നശിക്കുമല്ലോയെന്നാണത്രേ അവന്‍ പറഞ്ഞ ഉത്തരം.

ബന്ധുവായ ഒരു യുവാവിന്റെ സംഘത്തിനൊപ്പമാണത്രേ അബ്ദുള്ള അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ എത്തിയത്‌. ഒരു യാത്രയ്‌ക്ക്‌ പോവുകയാണെന്ന്‌ പറഞ്ഞ ബന്ധുവിനൊപ്പം അബ്ദുള്ളയും കൂടുകയായിരുന്നുവത്രേ. ഈ സംഘമാണ്‌ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ജാക്കറ്റ്‌ അബ്ദുള്ളയ്‌ക്ക്‌ നല്‍കിയത്‌.

കണ്ണുകളില്‍ നിറഞ്ഞ നിഷ്കരളങ്കഭാവമാണെങ്കിലും അവന്‍റെ ശബ്ദം ഉറച്ചതും വല്ലാത്ത സാഹസികത മുറ്റുന്നതാണെന്നുമാണ്‌ ബില്‍ അബ്ദുള്ളയെക്കുറിച്ചു പറഞ്ഞത്‌. അബ്ദുള്ളയുമായുള്ള അഭിമുഖം ഐ ടിവി ബുധനാഴ്‌ച രാത്രി പത്തിന്‌ സംപ്രേഷണം ചെയ്യുന്നുണ്ട്‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X