സിഖ് വിരുദ്ധ കലാപം: തീരുമാനം വ്യാഴാഴ്ച
ദില്ലി: സിഖ് പ്രതിഷേധം പഞ്ചാബില്‍ പടരുന്നതിനിടെ കലാപക്കേസില്‍ ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.
ദില്ലി ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വാദം കേള്‍ക്കുന്നത്. കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ജഡ്ജി സിബിഐ ഡയറക്ടറെ വിളിപ്പിച്ചിട്ടുണ്ട്.
കേസില്‍ ടൈറ്റ്ലര്‍ക്കെതിരെ സമര്‍പ്പിയ്ക്കപ്പെട്ട എഫ്ഐആര്‍ റദ്ദാക്കണമെന്ന് സിബിഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ടൈറ്റ്ലര്‍ക്കെതിരെ മൊഴി നല്കിയ സാക്ഷികള്‍ കൂറുമാറിയതിനാല്‍ കലാപത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നാണ് സിബിഐ പറയുന്നത്.
വടക്കു-കിഴക്കന്‍ ദില്ലിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ടൈറ്റ്ലറുടെ സ്ഥാനാര്‍ഥിത്വം കോടതി തീരുമാനത്തിന് വിധേയമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം ടൈറ്റ്ലര്‍ മത്സരിയ്ക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ സിഖ് സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ പഞ്ചാബില്‍ വ്യാപിയ്ക്കുകയാണ്. 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജഗദീഷ് ടൈറ്റ്ലര്‍ക്ക് സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയതാണ് സിഖ് സംഘടനകളെ പ്രകോപിപ്പിച്ചത്. സിഖ് വിരുദ്ധകലാപത്തില്‍ പങ്കുണ്ടെന്നാരോപിക്കുന്ന സജ്ജന്‍കുമാറിനെതിരേയും പഞ്ചാബില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
-
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications