എന്റെ പ്രതിഷേധത്തെ മുതലെടുക്കരുത്: ജര്‍ണയില്‍

പത്രപ്രവര്ത്തകന് എന്ന നിലയില്‍ താന്‍ ചെയ്തത് ശരിയല്ലെന്നും ചെരുപ്പേറ് ഒരു നിമിഷത്തില്‍ സംഭവിച്ചുപോയതാണെന്നും ജര്‍ണയില്‍ വ്യക്തമാക്കി. ചിദംബരത്തെ ചെരുപ്പുകൊണ്ടെറിഞ്ഞതിന് പിന്നാലെ അകാലി ദള്‍ ജര്‍ണയിലിന് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതൊന്നും തനിക്ക് വേണ്ടെന്നും താന്മൂലമുണ്ടായ പ്രശ്നം രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നത് കാണുമ്പോള്‍ വേദനയുണ്ടെന്നും വ്യാഴാഴ്ചയാണ് ജര്‍ണയില്‍ പറഞ്ഞത്.
ജര്‍ണയിലിന്റെ പ്രവൃത്തിയില്‍ അദ്ദേഹം ജോലിചെയ്യുന്ന ദൈനിക് ജാഗരണ്‍ പത്രം നേരത്തേ തന്നെ ചിദംബരത്തോടും സര്‍ക്കാറിനോടും മാപ്പപേക്ഷിച്ചിരുന്നു. സിങിനോട് കുറച്ചുനാള്‍ ജോലിയില്‍ നിന്നും മാറിനില്ക്കാന് മാനേജ്മെന്റ് ആവശ്യപ്പെട്ടതായും ചിലപ്പോള്‍ സ്ഥലം മാറ്റം നല്‍കിയേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചെരുപ്പേറിനെത്തുടര്ന്ന് ആകാലിദള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ സിഖ് സംഘനടകള്‍ ജര്‍ണയിലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പകരം വര്‍ഗീയ കലാപം തടയാനുള്ള നിയമം ഉണ്ടാക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടതെന്നും ജര്‍ണയില്‍ പറയുന്നു.
തനിക്ക് നല്‍കാമെന്ന് പറഞ്ഞ രണ്ടുലക്ഷം രൂപ സിഖ് വിരുദ്ധ കലാപത്തിന്റെ ദുരിതം പേറുന്നവര്‍ക്ക് നല്‍കാനാണ് അദ്ദേഹം അകാലിദളിനോട് ആവശ്യപ്പെട്ടത്. ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാനോ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് സ്തുതി പാടാനോ താന്‍ തയ്യാറല്ലെന്നും ജര്‍ണയില്‍ വ്യക്തമാക്കി.
ഷൂസേറ് കൊണ്ട് പ്രതിഷേധം പ്രകടിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. അതുകൊണ്ടാണ് ചിദംബരത്തിന്റെ വലതുവശത്തേക്ക് ചെരുപ്പെറിഞ്ഞത്. അദ്ദേഹത്തിന്റെ വലതുവശത്ത് ആരും ഇരിക്കുന്നുണ്ടായിരുന്നില്ല. സിഖ് വിരുദ്ധ കലാപത്തിന് കോണ്‍ഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ -
മന്ത്രിയുടേത് ‘തറ’ സ്വഭാവം! ഗണേഷ് കുമാർ സർക്കാരിന് അപമാനമെന്ന് വെള്ളാപ്പള്ളി -
‘മത്സരാർത്തി’കളായി നേതാക്കൾ, പാർട്ടി വിട്ട് പ്രവർത്തകർ; ആയിരത്തോളം എൻസിപി പ്രവർത്തകർ മാണി ഗ്രൂപ്പിലേക്ക് -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
വയനാട് തുരങ്കപാത നിർമ്മാണം തടയണം: സുപ്രീം കോടതിയിൽ ഹർജി -
തൃശൂർ സിപിഐയിൽ ഭിന്നത; യുഡിഎഫ് സ്വതന്ത്രനാവുമോ സിസി മുകുന്ദൻ? ഗീത ഗോപിക്കെതിരെ വിമർശനം -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
വിജയ് ബിജെപിക്കൊപ്പം പോകുമോ? പവന് കല്യാണ്‍ ഇടപെട്ടു, രാഷ്ട്രീയ തന്ത്രം മാറ്റണം എന്ന് ഉപദേശം










Click it and Unblock the Notifications