ഇമെയില്‍ സെര്‍വറുകള്‍ ഇന്ത്യയിലാക്കണം
ബാംഗ്ലൂര്‍: ഇന്ത്യയില്‍ സൗജന്യ ഇമെയില്‍ സേവനങ്ങള്‍ നല്കുന്ന കന്പനികള്‍ അവരുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ തന്നെ സ്ഥാപിയ്ക്കണമെന്ന് ഐടി ആക്ടില്‍ ഭേദഗതി.
നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. സുരക്ഷാ ഏജന്‍സികളുടെ ശുപാര്‍ശ പ്രകാരമുള്ള നിയമഭേദഗതികള്‍ നടപ്പാകുന്നതോടെ ഗൂഗിള്‍, റെഡിഫ്, മൈക്രോസോഫ്റ്റ് തുടങ്ങിയ സൗജന്യ ഇമെയില്‍ സേവനം നല്കുന്ന കന്പനികള്‍ക്ക് ഇന്ത്യയില്‍ സെര്‍വറുകള്‍ സ്ഥാപിയ്ക്കേണ്ടതായി വരും. ഈ കന്പനികള്‍ക്ക് അധിക ബാധ്യത ക്ഷണിച്ചു വരുത്തുന്നതാണ് നിയമഭേദഗതി.
നിലവില്‍ ഈ കന്പനികള്‍ നല്കുന്ന സൗജ്യന ഇമെയില്‍ വിലാസങ്ങള്‍ .com എന്ന ഡൊമൈനിലാണ് അവസാനിയ്ക്കുന്നത്. ഇവ .in ഡൊമൈനിലേക്ക് മാറ്റണമെന്നാണ് നിര്‍ദ്ദേശം.ഇമെയില്‍ സേവനദാതാക്കളില്‍ പ്രമുഖരായ യാഹൂ നിലവില്‍ .in ഡൊമൈനില്‍ സേവനം നല്കുന്നുണ്ട്.
പുതിയ നിയമഭേദഗതി സൈബര്‍ കേസുകള്‍ അന്വേഷിയ്ക്കുന്ന ഏജന്‍സികള്‍ക്ക് ഏറെ സഹായകമായിരിക്കും. നിലവിലുള്ള സംവിധാനത്തില്‍ മറ്റു രാജ്യങ്ങളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന സെര്‍വറുകളില്‍ നിന്ന് ഇമെയില്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിയ്ക്കുക ഏറെ ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണ്. ഇതിനായി സെര്‍വര്‍ സ്ഥാപിച്ചിരിയ്ക്കുന്ന രാജ്യവുമായി പ്രത്യേകം ധാരണയിലെത്തേണ്ടതായി വരും.
അടയന്തരപ്രാധാന്യമുള്ള കേസുകളില്‍ പോലും പലപ്പോഴും വിവരങ്ങള്‍ ലഭിക്കാന്‍ ആറുമാസം വരെ കാലതാമസമെടുക്കാറുണ്ട്. ഇത്തരം നൂലാമാലകള്‍ പുതിയ നിയമഭേദഗതിയിലൂടെ ഒഴിവാക്കാനാവുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്.
അതേ സമയം ലോകമൊട്ടാകെ സൗജന്യ ഇമെയില്‍ സേവനം നല്കുന്ന കന്പനികള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി സെര്‍വറുകള്‍ സ്ഥാപിയ്ക്കാന്‍ തയാറാകുമോയെന്നും ചോദ്യമുയരുന്നുണ്ട്.












Click it and Unblock the Notifications