കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായം ഇടപെട്ടു; അമര്‍ മലക്കം മറിഞ്ഞു

  • By Staff
Google Oneindia Malayalam News

Amar Singh
ലഖ്‌നൊ: മുതിര്‍ന്ന നേതാവ്‌ അസംഖാനോട്‌ ഇടഞ്ഞ്‌ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്‌ യാദവിനെ വെല്ലുവിളിച്ച്‌ പാര്‍ട്ടി വിടുമെന്ന്‌ പ്രഖ്യാപിച്ച സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍ സിങ്‌ മലക്കം മറിഞ്ഞു.

ജയപ്രദയ്‌ക്ക്‌ രാംപൂരില്‍ സീറ്റ്‌ നല്‍കിയതിലുള്ള അഭിപ്രായഭിന്നത, അസംഖാനോടുള്ള നീരസം എന്നീ കാരണങ്ങളെത്തുടര്‍ന്ന്‌ ചൊവ്വാഴ്‌ചയാണ്‌ താന്‍ പാര്‍ട്ടി വിടുമെന്ന്‌ അമര്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ ബുധനാഴ്‌ച നേരം വെളുത്തപ്പോള്‍ അദ്ദേഹം ജീവന്‍ പോയാലും പാര്‍ട്ടി വിടില്ലെന്നാണ്‌ പറഞ്ഞത്‌.

മാത്രമല്ല ചൊവ്വാഴ്‌ച താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും പാര്‍ട്ടി വിടുമെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു നിലപാട്‌ മാറ്റത്തിന്‌ അമര്‍ നല്‍കിയ വിശദീകരണം.

പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ അസംഖാനും അമറും തമ്മില്‍ ഏറെ നാളായി പോര്‌ തുടരുന്നു. സ്‌റ്റുഡന്റ്‌ ഇസ്ലാമിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ സംഘടിപ്പിച്ച സെമിനാറിനിടെ അമര്‍സിങ്‌ അസംഖാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഞാനില്ലെങ്കിലും സാരമില്ല അസംഖാനില്ലാതെ മുന്നോട്ടുപോകില്ലെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ മുലായം സിങ്‌ജിയോടും പാര്‍ട്ടിയോടും വിടപറയാന്‍ ഞാന്‍ തയ്യാറാണെന്നായിരുന്നു അമറിന്റെ പ്രഖ്യാപനം.

ഇത്‌ വന്‍വാര്‍ത്തയായതോടെ പന്തികേട്‌ മനസ്സിലാക്കി പിന്നീട്‌ മാധ്യമപ്രവര്‍ത്തകരെ വീട്ടിലേയ്‌ക്ക്‌ വിളിച്ചുവരുത്തിയാണ്‌ താന്‍ പാര്‍ട്ടി വിടില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കിയത്‌. എന്താണ്‌ പ്രചാരണരംഗത്തിറങ്ങാത്തതെന്ന ചോദ്യത്തിന്‌ രണ്ട്‌ വൃക്കകളും തകരാറിലാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്നുമായിരുന്നു അമറിന്റെ മറുപടി.

മുലയാത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ്‌ അമര്‍ നിലപാട്‌ മാറ്റിയതെന്നാണ്‌ സൂചന. കോര്‍പ്പറേറ്റ്‌ സ്ഥാപനത്തിലെ ലെയ്‌സണ്‍ ഓഫീസര്‍ മാത്രമായിരുന്ന അമറിനെ ലോകമറിയുന്ന രാഷ്ട്രീയക്കാരനാക്കി മാറ്റിയത്‌ താനാണെന്ന്‌ പറഞ്ഞാണ്‌ മുലായം അമറിനെ വിരട്ടിയതെന്നാണ്‌ സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X