മന്‍മോഹന്‍ സിബിഐ ഡയറക്ടറെ വിളിച്ചുവരുത്തി
ദില്ലി: സിഖ് കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സിബിഐ ഡയറക്ടറെ വിളിച്ചുവരുത്തി.
വ്യാഴാഴ്‌ച രാവിലെയാണ് സിങ് സിബിഐ ഡയറക്ടര്‍ അശ്വനി കുമാറിനെ വിളിച്ചുവരുത്തിയത്. 1984ല്‍ നടന്ന കലാപത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദ്ദേഹം സിബിഐ ഡയറക്ടറെ നേരിട്ട് കണ്ടത്.
ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷണ ഏജന്‍സിയില്‍ നിന്നും വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് സൂചന. സിഖ് വിരുദ്ധ കലാപത്തില്‍ ടൈറ്റ്‌ലര്‍ കുറ്റക്കാരനല്ലെന്ന സിബിഐയുടെ കണ്ടെത്തല്‍ സിഖ് മത്സസ്ഥരുടെ ഇടയില്‍ കടുത്ത അസംതൃപ്‌തയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇതിന്റെ പ്രത്യക്ഷ പ്രടനമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് നേരെ സിഖുകാരനായ പത്രപ്രവര്‍ത്തകന്‍ ചെരുപ്പെറിഞ്ഞത്. ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്‌ചയും സിഖ് സാമുദായിക രാഷ്ട്രീയ സംഘടനകള്‍ പഞ്ചാബില്‍ വന്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
ഈ പ്രശ്‌നം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിച്ചേയ്‌ക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. വടക്കുകിഴക്കന്‍ ദില്ലിയില്‍ നിന്നും ടൈറ്റ്‌ലര്‍ മത്സരിക്കുന്നകാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പുനപ്പരിശോധന നടത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇതേവരെ തീരുമാനങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications