Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഖ് പ്രതിഷേധം ശക്തം; വാദം കേള്‍ക്കല്‍ മാറ്റി

ദില്ലി: സിഖ് വിരുദ്ധ കലാപ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള വാദം ഏപ്രില്‍ 28,29 തീയതികളിലേക്ക് മാറ്റി.അന്ന് ഇരുവിഭാഗത്തിന്റെയും വാദം വിശദമായി കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

അതിനിടെ ജഗദീഷ്‌ ടൈറ്റ്ലറെ കുറ്റവിമുക്തനാക്കിയ സിബിഐ നടപടിയില്‍ പ്രതിഷേധിച്ച്‌ ദില്ലിയിലെ ഖട്‌ഖഡുമ കോടതിയിലേക്ക്‌ സിഖ്‌ വംശജര്‍ നടത്തിയ റാലിയില്‍ സംഘര്‍ഷമുണ്ടായി. സിബിഐ റിപ്പോര്‍ട്ട്‌ കോടതി പരിഗണിയ്‌ക്കുന്നതിന്‌ മണിക്കൂറുകള്‍ മുമ്പാണ്‌ സിഖുകാര്‍ കോടതിയിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്. പോലീസ്‌ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത സിഖ്‌ വംശജര്‍ കോടതി വളപ്പിലേക്ക്‌ തള്ളിക്കയറി.

പ്രതിഷേധക്കാര്‍ ടൈറ്റ്‌ലറുടെ കോലം കത്തിക്കുകയും ചെരിപ്പുകള്‍ ഉയര്‍ത്തിക്കാട്ടി സോണിയ ഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കുമെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ മാറ്റാന്‍ പോലീസ്‌ തുനിഞ്ഞില്ല. ഇക്കാര്യത്തില്‍ കടുത്ത സംയമനം പാലിച്ച പോലീസ്‌ പ്രശ്‌നം കൂടുതല്‍ വഷളാകുന്നത്‌ തടഞ്ഞു.

വിവിധ സിഖ്‌ സംഘടനകള്‍ സംയുക്തമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം തന്നെ പങ്കെടുത്തു.

ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന്‌ 1984ല്‍ പൊട്ടിപ്പുറപ്പെട്ട സിഖ്‌ വിരുദ്ധ കലാപത്തിന്റെ പേരില്‍ ഏതാനും വര്‍ഷം മുമ്പ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും സിഖ്‌ സമൂഹത്തോട്‌ മാപ്പ്‌ ചോദിച്ചിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഇത്‌ സംബന്ധിച്ച്‌ വലിയ പ്രക്ഷോഭങ്ങളൊന്നും തന്നെ നടന്നിരുന്നില്ല. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ്‌ പടിവാതിക്കലെത്തി നില്‌ക്കെ സിബിഐ ടൈറ്റ്‌ലറെ അനുകൂലിച്ച്‌ റിപ്പോര്‍ട്ട്‌ നല്‌കിയതാണ്‌ കോണ്‍ഗ്രസിന്‌ തലവേദനയായിരിക്കുന്നത്‌.

കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്ക്‌ നേരെ സിഖ്‌ മാധ്യമ പ്രവര്‍ത്തകന്‍ ചെരിപ്പെറിഞ്ഞ സംഭവത്തോടെയാണ് സിഖ്‌ പ്രതിഷേധം പുതിയ തലത്തിലെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+