വിവാഹ സൈറ്റുകളില്‍ വിവരം നല്കുന്നവര് ജാഗ്രതൈ
മുംബൈയ്: നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്യുന്ന വൈവാഹിക സൈറ്റുകള്‍ കാണുമ്പോള്‍ എന്നാല്‍ പരീക്ഷിച്ചുകളയാം എന്നുകരുതി സ്വന്തം വിവരങ്ങള്‍ അതില്‍ ചേര്‍ക്കുന്നവര്‍ സൂക്ഷിക്കുക.
വിവാഹസൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ പോലും തീവ്രവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നു. ഒരു പക്ഷേ അവര്‍ തിരഞ്ഞെടുക്കുന്ന അടുത്ത വ്യക്തിവിവരങ്ങള്‍ നിങ്ങളുടേതാണെങ്കില്‍ കുരുക്കില്പ്പെടുമെന്നുറപ്പ്.
വിവിധ സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹീദീന്‍ എന്ന തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകനായ അനീക് സയിതിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ഭാരതി ഡോട്ട് കോം, ശാദി ഡോട്ട് കോം തുടങ്ങിയ വൈവാഹിക സൈറ്റുകളില്‍ നിന്നുള്ള വ്യക്തിഗത വിവരങ്ങളാണത്രേ തീവ്രവാദികള്‍ ഉപയോഗിക്കുന്നത്.
സൈറ്റില്‍ വിവരം നല്കുന്ന യുവാക്കളുടെ വിവരങ്ങളും ഫോട്ടോകളും ചോര്‍ത്തിയ ശേഷം അതുപയോഗിച്ച് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സ് പോലുള്ള രേഖകളും നിര്‍മ്മിക്കുന്നുണ്ടെന്ന് സയിദ് വെളിപ്പെടുത്തി. ഇതുകൂടാതെ ബിഎസ്എന്‍എലിന്റെ ടെലിഫോണ്‍ ഡയറക്ടറി ഉപയോഗിച്ച് വ്യാജ സിംകാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന രീതിയും വ്യാപകമാണത്രേ.
രാജ്യത്ത് നടന്ന വിവിധ സ്ഫോടനങ്ങളുമായി ബന്ധമുള്ള അനീക് സയിദ് ഉള്‍പ്പെടെയുള്ള 21 ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ 2008ലാണ് അറസ്റ്റിലായത്.
ഇരുപത്തിയേഴുകാരനയ അനീക് സയിദ് കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ്. ഗൂഗിള്‍ സെര്‍ച്ചില്‍ മാട്രിമൊണി എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്താണത്രേ ഇയാള്‍ വൈവാഹിക സൈറ്റുകള്‍ കണ്ടെത്തുന്നത്.
പിന്നീട് കോരല്‍ ഡ്രോ, ഫോട്ടോഷോപ്പ് എന്നിവ ഉപയോഗിച്ചാണ് യുവാക്കളുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യുന്നത്. പിന്നീട് ഇവ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. 2008ല്‍ പുനെയില്വച്ചാണ് ഇയാളെ ക്രൈബ്രാഞ്ച് അറസ്റ്റുചെയ്തത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications