തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടൈറ്റ്ലര്‍
ദില്ലി: ആഭ്യന്തര മന്ത്രിക്ക് നേരെ പാഞ്ഞ ചെരിപ്പിന്റെ ആഘാതം ചെന്നു കൊള്ളുന്നത് ടൈറ്റ്‌ലറുടെ മേല്‍. സിഖ് വിരുദ്ധ കലാപക്കേസില്‍ ആരോപണ വിധേയനായ ടൈറ്റ്‌ലറോട് സ്ഥാനാര്‍ഥിത്വം പിന്‍വലിയ്‌ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുകയാണെന്ന് ടൈറ്റ്‌ലറും സൂചന നല്‌കി.
പാര്‍ട്ടി ആഗ്രഹിയ്‌ക്കന്നുവെങ്കില്‍ താന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുമെന്ന് ടൈറ്റ്‌ലര്‍ തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. മത്സരിയ്‌ക്കുന്ന കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ അന്തിമ തീരുമാനം എടുക്കും. സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ആരുടെയും പിന്നാലെ പോയിട്ടില്ല. സിഖ് വിരുദ്ധ കലാപത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നും അദ്വാനി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തന്നെ തനിയ്‌ക്ക്‌് ക്ലീന്‍ ചിറ്റ് നല്‌കിയിരുന്നുവെന്നും ടൈറ്റ്‌ലര്‍ പറഞ്ഞു.
പിന്‍മാറണമെന്ന് പാര്‍ട്ടിയില്‍ നിന്നും ആരും ആവശ്യപ്പെട്ടിട്ടില്ലി. ബിജെപിയും അകാലിദളും തനിയ്‌ക്കെതിരെ കുപ്രചാരണം നടത്തുകായണെന്നും അദ്ദേഹം ആരോപിച്ചു.
സിഖ് പ്രതിഷേധം പാര്‍ട്ടിയ്‌ക്ക് തിരിച്ചടിയാകുമെന്ന ധാരണ പരന്നതോടെ സോണിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് ടൈറ്റ്‌ലറോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്.
വടക്കു കിഴക്കന്‍ ദില്ലി മണ്ഡലത്തിലാണ് ടൈറ്റ്‌ലര്‍ മത്സരിയ്‌ക്കുന്നത്.












Click it and Unblock the Notifications