Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപി മാറിയിട്ടില്ല: കാരാട്ട്

തൃശൂര്‍: പിഡിപിയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്നും 2006ലെ പി ഡി പി തന്നെയാണ് ഇപ്പൊഴത്തെ പിഡിപിയെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാ‍ട്ട്. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മറുപക്ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ ഇടതുപക്ഷത്തിനെതിരെ സോണിയ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് കാരാട്ട് മറുപടി പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിലെ മുതലാളിത്ത നയങ്ങള്‍ നടപ്പിലാക്കുന്ന കോണ്‍ഗ്രസാണ് ഭൂതകാലത്തില്‍ ജീവിക്കുന്നത്. എല്ലാം വിപണിയ്ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സാമ്പത്തിക നയങ്ങളുടെ ദുരന്ത ഫലങ്ങള്‍ ലോകം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിക്കുകയാണ്. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറവണം എന്നാണ് ഞങ്ങള്‍ക്ക് ഉപദേശിക്കാനുള്ളത്.

ശരദ് പവാര്‍ ഒരു മുന്നണിയിലും ഭാഗമായിട്ടില്ല. എന്നാല്‍ ഭാവിയില്‍ അദ്ദേഹം മൂന്നാം മുന്നണിയില്‍ ചേരില്ലെന്ന് പറയാനാവില്ല. മൂന്നാം മുന്നണി പ്രാവര്‍ത്തികമാകില്ലെന്ന വാദങ്ങള്‍ കാരാട്ട് തള്ളിക്കളഞ്ഞു.

സംസ്ഥാനത്തെ ജനതാദളുമായുള്ള മുന്നണി ബന്ധം സിപിഎമ്മിന്റെ ദേശീയ നയത്തിന്റെ ഭാഗമാണ്. ദള്‍ സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറിന്റെ പ്രസ്‌താവനകള്‍ വ്യക്‌തപരമാണെന്നും അതിനെ കുറിച്ച്‌ പാര്‍ട്ടിയാണ്‌ പ്രതികരിക്കേണ്ടതെന്നും കാരാട്ട്‌ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+