ഇടതിനെതിരെ പള്ളികളില്‍ ലഘുലേഖ
കൊച്ചി: കത്തോലിക്കാ പള്ളികളില്‍ വീണ്ടും ഇടതുമുന്നണിയ്‌ക്കെതിരെ ലഘുലേഖ. എറണാകുളം, അങ്കമാലി രൂപതകള്‍ക്ക് കീഴിലുള്ള പള്ളികളിലാണ് പെസഹാ കുര്‍ബാനയ്‌ക്കുശേഷം ലഘുലേഖ വിതരണം ചെയ്‌തത്.
വിശ്വാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. കേരള ക്രൈസ്‌തവ സഭയുടെ വസ്‌തുക്കളും സ്ഥാപനങ്ങളും ട്രസ്റ്റിന് കീഴില്‍ കൊണ്ടുവരാനുള്ള ബില്ല് സഭാ പ്രവര്‍ത്തനങ്ങളെ മുരടിപ്പിക്കാനുള്ള ഗൂഡലക്ഷ്യം വച്ചുള്ളതാണെന്നാണ് ലഘുലേഖയില്‍ പറയുന്നത്.
നിയമങ്ങള്‍ പഠിക്കാതെയാണ് സര്‍ക്കാര്‍ പുതിയ ബില്ലുമായി വന്നിരിക്കുന്നതെന്നും സഭയെ നയിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ലഘുലേഖയില്‍ പറയുന്നു. യൂദാസിനെപ്പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും ആരോപണമുണ്ട്.
ലഘുലേഖ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും അത്തരത്തില്‍ ഒന്ന് ഇറക്കിയിട്ടില്ലെന്ന് സഭാ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. വിശ്വാസ സംരക്ഷണ സമിതിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications