സന്തോഷ് മാധവനെ 20 ന് ചോദ്യം ചെയ്യും
കൊച്ചി: ലൈംഗികപീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദസ്വാമി സന്തോഷ് മാധവനെ ഏപ്രില്‍ 20ന് കോടതി ചോദ്യം ചെയ്യും.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അമ്പതോളം സാക്ഷികളെയാണ് പ്രോസിക്യൂഷന് വിസ്തരിച്ചത്. ഇതിനിടെ സന്തോഷ് മാധവന് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച വീണ്ടും തള്ളി.
2008 മെയ് മാസത്തിലാണ് സന്തോഷ് മാധവന് അറസ്റ്റിലായത്. അന്നുമുതല്‍ ഇയാള്‍ ജയിലില്‍ കഴിയുകയാണ്. സുപ്രീം കോടതിയും സന്തോഷ് നല്കിയ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ നാല് പെണ്‍കുട്ടികളെ സഹായിക്കാനെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയി സന്തോഷ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാളുടെ ഡ്രൈവര്‍ തോമസാണ് ഇതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തത്.
തോമസും കേസില്‍ പ്രതിയാണ്. എന്നാല്‍ ഇയാള്‍ മാപ്പുസാക്ഷിയാകാന്‍ സാധ്യതയുണ്ട്. പീഡനത്തിന് വിധേയരായ പെണ്‍കുട്ടികളില്‍ മൂന്നു പേര് വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. ഒരു പെണ്‍കുട്ടി മാത്രമാണ് പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ ശരിവച്ചത്.
ബുധനാഴ്ചയോടെ കേസിലെ സാക്ഷിവിസ്താരം കഴിഞ്ഞു. കേസന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി വേണുവിന്റെ വിസ്താരമാണ് ഏറ്റവും അവസാനം നടന്നത്. വിസ്താരത്തിനിടെ 102 രേഖകള്‍ പ്രോസിക്യൂഷന് തെളിവുകളായി ഹാജരാക്കിയിട്ടുണ്ട്. എട്ടുരേഖകളാണ് പ്രതിഭാഗം ഹാജരാക്കിയിരിക്കുന്നത്.
സന്തോഷ് പെണ്‍കുട്ടികലെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചീത്രീകരിച്ച സിഡികളടക്കം തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണയുടെ ഭാഗമായി ജഡ്ജി ഈ സിഡി കാണുകയും തെളിവുകളിലേയ്ക്ക് എണ്ണപ്പെടുത്തുകയും ചെയ്തിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications