കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിയവും സിപിഐയും പൂജ്യമാകും: വീരന്‍

  • By Staff
Google Oneindia Malayalam News

കൊട്ടാരക്കര: തിരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ വെളിയം ഭാര്‍ഗവനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പൂജ്യമായി മാറുമെന്ന്‌ ജനാദള്‍-എസ്‌ സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍.

ഇടതുമുന്നണിയുടെ വഞ്ചനയ്‌ക്കെതിരെ കോട്ടാരക്കര പുലമണില്‍ ജനതാദള്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ പൂജ്യനായ ഞാന്‍ തിരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ സംപൂജ്യനാകും. എന്നാല്‍ അന്ന്‌ വെളിയവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പൂജ്യമാകും-വീരേന്ദ്രകുമാര്‍ പറഞ്ഞു.

വിശദീകരണങ്ങള്‍ വെല്ലുവിളികളല്ലെന്ന്‌ പിണറായി വിജയന്‍ മനസ്സിലാക്കണം. തുംകൂരില്‍ ഒരുമിച്ച്‌ കൈ ഉയര്‍ത്തിയിട്ട്‌ കേരളത്തിലെത്തിയപ്പോള്‍ സീറ്റില്ലെന്നാണ്‌ പറഞ്ഞത്‌.

മുമ്പ്‌ അഖിലേന്ത്യാ നേതൃത്വം എകെജിയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പറഞ്ഞിട്ടും ഞാന്‍ അങ്ങനെ ചെയ്‌തിട്ടില്ല. ആ മര്യാദ എകെജി തിരിച്ചും പുലര്‍ത്തിയിരുന്നു. സീറ്റിന്‌ വേണ്ടിയല്ല ഞാന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത്‌- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X