ആയുധ ഇടപാട്: ആരോപണങ്ങള്‍ അന്വേഷിക്കാമെന്ന് ആന്റണി
തൃശൂര്‍: ഇസ്രയേലുമായുള്ള ആയുധ ഇടപാടിനെച്ചൊല്ലി ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പ്രതിരോധ മന്ത്രി എകെ ആന്‍റണി. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ ഇടപാടില്‍ അഴിമതിയില്ലെന്നാണ് ഇതുവരെ ആന്റണി പറഞ്ഞിരുന്നത്.
കേന്ദ്രം അവഗണിച്ചുവെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനാന്ദന്‍റെ പ്രസ്താവന നന്ദികേടാണ്. ഇത് ജനങ്ങള്‍ പൊറുക്കില്ല, അവര്‍ വോട്ടിലൂടെ ഇതിനെതിരെ പ്രതികരിക്കും.
മൂന്നാം മുന്നണിയെ കോണ്‍ഗ്രസ് പിന്തുണക്കില്ല, അതേ സമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി അധികാരത്തില്‍ വരാനായി ഇടതുപക്ഷം പിന്തുണച്ചാല്‍ അത് സ്വീകരിക്കുമെന്നും ആന്‍റണി വ്യക്തമാക്കി. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്‍റണി.












Click it and Unblock the Notifications